HOME
DETAILS

ആലത്തൂരില്‍ പാട്ടുംപാടി പെങ്ങളൂട്ടി

  
backup
May 23 2019 | 10:05 AM

ramya-haridas-in-alathoor

 


ആദ്യചുവടുവയ്പ്പില്‍ തന്നെ ചരിത്രം കുറിച്ച് യു.ഡി.എഫിന്റെ സ്വന്തം പെങ്ങളൂട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം മുഴുവന്‍ പുറത്തുവരാനിരിക്കെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ് ലീഡ് നില കടക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുന്‍പുതന്നെ എല്‍.ഡി.എഫ് വിജയസാധ്യത കണ്ടിരുന്ന ആലത്തൂരില്‍ പി.കെ ബിജുവിനു ഒരുഘട്ടത്തില്‍ ലീഡ് ഉയര്‍ത്താനായതൊഴിച്ച് ബാക്കി സമയങ്ങളിലെല്ലാം രമ്യാ ഹരിദാസിന്റെ തേരോട്ടമായിരുന്നു. എല്‍.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സെലക്ഷനിലൂടെ സ്ഥാനാര്‍ഥിത്വം നേടിയ രമ്യ മത്സരരംഗത്ത് എത്തിയത് എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ വലിയ ചലനമൊന്നും സൃഷ്ടിച്ചിരുന്നില്ല.

എന്നാല്‍ ആരോപണങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വന്നടുത്തപ്പോള്‍ സ്വതസിദ്ധമായ ശൈലിയിലൂടെ പാട്ടുംപാടി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് മറുപടി കൊടുത്ത രമ്യ ഇപ്പോള്‍ തന്റെ ഭൂരിപക്ഷത്തില്‍കൂടിയും ഇടതുപക്ഷത്തിനു ചുട്ടമറുപടിയായാണു നല്‍കുന്നത്.

 

പി.കെ ബിജുവിനെ  കൈവിട്ട് മണ്ഡലം

അനായാസ വിജയം സ്വപ്‌നം കണ്ടിറങ്ങിയ ഇടതുപക്ഷത്തിനേറ്റ കനത്ത തിരിച്ചടിയാണ് രമ്യയുടെ ചരിത്രവിജയം. രമ്യയുടെ സ്ഥാനാര്‍ഥിത്വം നിസാരമായി കണ്ട് പ്രചാരണത്തിനിറങ്ങിയ ഇടതുപക്ഷം പ്രചാരണത്തിന്റെ അവസാനലാപ്പില്‍ ഞെട്ടുകയായിരുന്നു. സ്വീകരണകേന്ദ്രങ്ങളില്‍ പാടിത്തിമിര്‍ത്ത് മുന്നേറിയ രമ്യയെ പ്രചാരണം തുടങ്ങി ഏറെ കഴിഞ്ഞാണ് ഇടതുപക്ഷം പിന്തുടരാന്‍ ശ്രമിച്ചത്. എന്നാല്‍ പി.കെ ബിജുവിന്റെ വികസന മുന്നേറ്റങ്ങള്‍ ചര്‍ച്ചയാക്കുന്നതിനു പകരം രമ്യയെ ആഞ്ഞുവെട്ടാനാണ് സി.പി.എം പ്രവര്‍ത്തകര്‍ പോലും ശ്രമിച്ചത്. അതുകൊണ്ടുതന്നെ 2009മുതല്‍ ആലത്തൂര്‍ സംവരണ മണ്ഡലത്തില്‍ വിജയിച്ചുവരുന്ന ബിജുവിന് ഇപ്രാവശ്യം അടിതെറ്റിയതില്‍ സി.പി.എം നേതാക്കള്‍ക്കും പങ്കുണ്ടെന്ന് വ്യക്തം. 20,960 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2009ല്‍ ബിജു ഇവിടെനിന്ന് വിജയിച്ചുകയറിയത്. 2014ല്‍ ഇത് 37,312 ആയി ഉയര്‍ന്നു. എന്നാല്‍ ഒന്നര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിലാണ് ഇതേ ബിജുവിനെ രമ്യാ ഹരിദാസ് തറപറ്റിച്ചതെന്നതും ശ്രദ്ധേയമാണ്.


ആരോപണങ്ങളുടെ  മുനയൊടിഞ്ഞു

പ്രചാരണ സമയത്ത് രമ്യക്കുനേരെ ഉണ്ടായ ആരോപണങ്ങളെ കൃത്യമായി പ്രതിരോധിച്ചതില്‍ വജയിച്ചു എന്നു മനസിലാക്കേണ്ടിയിരിക്കുന്നു. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ രമ്യക്കു നേരെയുള്ള അശ്ലീല പരാമര്‍ശവും ദീപാനിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റും കുറച്ചൊന്നുമല്ല രമ്യയുടെ വിജയത്തിലേക്ക് നയിച്ചത്. ''പാട്ടുംപാടി ജയിക്കാന്‍ ഇത് റിയാലിറ്റി ഷോ അല്ലെന്നായിരുന്നു'' അധ്യാപികയായ ദീപാനിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചിട്ടത്. ഇതോടെ സമൂഹമാധ്യമങ്ങളിലടക്കം രമ്യക്ക് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് യു.ഡി.എഫിന്റെ പ്രചാരണത്തിന് ആലത്തൂരില്‍ ശക്തിയേറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഊരുകളിലും നിരത്തുകളിലും പ്രചാരണങ്ങളില്‍ സജീവമായ ആലത്തൂരിന്റെ സ്വന്തം പെങ്ങളൂട്ടി പാട്ടുംപാടി ജനങ്ങളെ കൈയിലെടുത്തു.
ആലത്തൂരിലെ വിജയസാധ്യത മുന്നില്‍ക്കണ്ട് നേരത്തെ കുന്ദമംഗലം ബ്ലോക്ക് പ്രസിഡന്റ് പദവിയില്‍ നിന്ന് രാജിവച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജയിച്ചാലും തോറ്റാലും മണ്ഡലത്തില്‍ സജീവമാകുമെന്നായിരുന്നു രമ്യയുടെ അന്നത്തെ വാക്കുകള്‍. അതിനെ അന്വര്‍ഥമാക്കാന്‍ രമ്യയുടെ വിജയം കൂടിയാകുമ്പോള്‍ മണ്ഡലത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അവര്‍ക്ക് കഴിയും.
'' ആലത്തൂരില്‍ യു.ഡി.എഫ് ജയിക്കാന്‍ പോകുന്ന മണ്ഡലമാണ്. ഈ മണ്ഡലം പിടിച്ചെടുക്കുന്നതിന് ശക്തയായ സ്ഥാനാര്‍ഥി എന്നു പാര്‍ട്ടി വിലയിരുത്തിയതു കൊണ്ടാവണം തന്നെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയത് എന്നാണു കരുതുന്നത്.'' എന്നായിരുന്നു തന്റെ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുള്ള രമ്യയുടെ വാക്കുകള്‍.

ആരോപണങ്ങള്‍ക്ക്  അര്‍ഥമറിഞ്ഞുള്ള മറുപടി

വിജയരാഘവന്റേതടക്കം സാമൂഹമാധ്യമങ്ങളില്‍ രമ്യക്കെതിരേ ദുരാരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ആശയപരമായും രാഷ്ട്രീയപരമായുമാണ് അത്തരം ആരോപണങ്ങളെ നേരിട്ടത്. പ്രചാരണത്തില്‍ രമ്യയുടെ പാട്ടുംപാടിയുള്ള സാന്നിധ്യം ഏറെ ശ്രദ്ധയാകര്‍ഷിച്ചതോടെയാണ് പ്രതിയോഗികള്‍ ആരോപണങ്ങളുടെ കെട്ടഴിച്ചുവിട്ടത്. വളഞ്ഞിട്ടുള്ള ആക്രമണത്തില്‍ തളരാത്ത ആത്മവീര്യം കാത്തുസൂക്ഷിച്ച രമ്യാ ഹരിദാസ് കൃത്യമായ മറുപടികളിലൂടെ അവയുടെ മുനയൊടിച്ചു. എം.എല്‍.എമാരായ വി.ടി ബല്‍റാമും ഷാഫി പറമ്പിലും മറ്റു താരങ്ങളും സൈബര്‍ ഇടങ്ങളില്‍ രമ്യക്ക് പിന്തുണ നല്‍കിയതോടെ പ്രചാരണ രംഗം വീണ്ടും കൊഴുത്തു. രമ്യ വീണ്ടും പാടി. വിജയം പാട്ടുംപാടി കൂടെ വന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago