HOME
DETAILS

ഡല്‍ഹി വംശഹത്യ സാക്ഷികളുടെ വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്ത് ഡല്‍ഹി പൊലിസ്; കോടതിയില്‍ രൂക്ഷവിമര്‍ശനം

  
backup
October 10 2020 | 14:10 PM

delhi-police-leaks-details-of-riots-witnesses

 

ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യാ കേസില്‍ അറസ്റ്റിലായ ചില പ്രതികള്‍ക്ക് സംരക്ഷിത സാക്ഷികളുടെ വിവരങ്ങള്‍ അടങ്ങുന്ന രേഖകള്‍ ചോര്‍ത്തിക്കൊടുത്ത് ഡല്‍ഹി പൊലിസ്. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട കോടതി പൊലിസിനെ രൂക്ഷമായി വിമര്‍ശിച്ചു.

അശ്രദ്ധ മൂലമാണ് രേഖകള്‍ പ്രതികളുടെ കൈയ്യിലെത്തിയതെന്നാണ് ഡല്‍ഹി പൊലിസിന്റെ വിശദീകരണം. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്നും സാക്ഷികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും അഡീഷണ്‍ സെഷന്‍ കോടതി ജഡ്ജി അമിതാഭ് റാവത്ത് പറഞ്ഞു.

രേഖകള്‍ ഉടന്‍ തന്നെ പ്രതികളും പ്രതിവിഭാഗം വക്കീലും തിരിച്ചുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മറ്റൊരാള്‍ക്ക് കൈമാറാനോ കോപ്പി എടുക്കാനോ പ്രസിദ്ധീകരിക്കാനോ പാടില്ലെന്നും നിര്‍ദേശിച്ചു.

കുറ്റപത്രത്തിന്റെ കോപ്പിയുടെ കൂടെയാണ് സാക്ഷികളുടെ വിവരങ്ങളുള്ള രേഖയും പൊലിസ് പ്രതികള്‍ക്ക് കൈമാറിയത്. ഇത് 1967 ലെ യു.എ.പി.എ നിയമപ്രകാരം സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന നിര്‍ദേശത്തിന്റെ ലംഘനമാണ്.

പെന്‍ഡ്രൈവിലാണ് കുറ്റപത്രവും സാക്ഷികളുടെ വിവരങ്ങള്‍ അടങ്ങിയ ഫയലുകളും പൊലിസ് കൈമാറിയത്. ഇവ കോടതിയില്‍ തന്നെ തിരിച്ചേല്‍പ്പിക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചു. സാക്ഷികളുടെ വിവരങ്ങളില്ലാത്ത പുതിയ എഫ്.ഐ.ആര്‍ കോപ്പികള്‍ പ്രതികള്‍ക്ക് നല്‍കാനായി തയ്യാറാക്കണമെന്നും കോടതി നിര്‍ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ടാക്‌സി നിരക്കുകളുടെ അവലോകനം ആപ്ലിക്കേഷനുകള്‍ വഴി പുത്തന്‍ സംവിധാനവുമായി സഊദി

Saudi-arabia
  •  a month ago