HOME
DETAILS
MAL
ഹത്രാസ് കേസ് യു.പി പൊലിസില്‍ നിന്ന് ഏറ്റെടുത്ത് സി.ബി.ഐ
backup
October 10 2020 | 16:10 PM
ലഖ്നോ: യു.പി പൊലിസില്‍ നിന്ന് ഹത്രാസ് ബലാത്സംഗക്കേസ് ഏറ്റെടുത്ത് സി.ബി.ഐ. 20 കാരിയായ ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത്.
സംഭവത്തില്‍ യു.പി പൊലിസ് സ്വീകരിച്ച വിചിത്ര നടപടികള്‍ വ്യാപക വിമര്‍ശനത്തിന് ഇടയായിരുന്നു. അലഹബാദ് ഹൈക്കോടതിയും നിശിതമായി വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേസ് സി.ബി.ഐയ്ക്ക് വിട്ടത്.
പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ രാത്രി രണ്ടരയ്ക്ക് ദഹിപ്പിച്ചതും മൊഴി മാറ്റിപ്പറയാന്‍ പരസ്യമായി ഭീഷണിപ്പെടുത്തിയതും വലിയ വിവാദമായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് മാധ്യമപ്രവര്‍ത്തകരെയും പ്രതിപക്ഷ നേതാക്കളെയും കടത്തിവിടാത്തതും വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."