'പുതിയ ഇന്ത്യ' 2022 ലെന്ന് ബി.ജെ.പി; റാഫേല്‍, രാമക്ഷേത്ര വിഷയത്തില്‍ പരാമര്‍ശമില്ല
ന്യൂഡല്‍ഹി: 'പുതിയ ഇന്ത്യ' 2022 ഓടെ നിര്‍മിക്കുമെന്ന് വാഗ്ദാനം 'പുതുക്കി' ബി.ജെ.പി. നാഷണല്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതിപക്ഷത്തിന് നേതൃത്വമോ നയമോ ഇല്ലെന്നും അതേസമയം, നരേന്ദ്ര മോദി രാജ്യത്തെ ഏറ്റവും ജനപ്രിയനായ നേതാവാണെന്നും പ്രമേയത്തില്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ രാജ്‌നാഥ് സിങാണ് പ്രമേയം അവതരിപ്പിച്ചത്. കാവി പാര്‍ട്ടിയെ തകര്‍ക്കാനുള്ള പ്രതിപക്ഷ പദ്ധതി പകല്‍ സ്വപ്‌നമാണെന്നും പ്രമേയത്തില്‍ പറഞ്ഞു.
റാഫേല്‍ ഇടപാടിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അതിന്റെ ആവശ്യമില്ലെന്ന് പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചു. ഇടപാടില്‍ അഴിമതിയുണ്ടെന്ന് ആരോപിക്കുന്നവര്‍, ഇതില്‍ ഇടനിലക്കാരില്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തെപ്പറ്റിയും പ്രമേയത്തില്‍ പരാമര്‍ശമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."