ഭാരത് ബന്ദിന് എം.എന്‍.എസിയുടെ പിന്തുണ: രാജ് താക്കറെ
മുംബൈ: സപ്റ്റംബര്‍ 10 പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മഹാരാഷ്ട്ര നവ്നിര്മാണ് സേനയുടെ (എം.എന്‍.എസ്) പൂര്‍ണപിന്തുണ എം.എന്‍.എസ് നേതാവ് രാജ് താക്കറെ ട്വിറ്ററില്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ അവരുടെ തെറ്റുകല്‍ തിരിച്ചറിയണമെങ്കില്‍ ഇതുപോലെ ദൃഢമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും, എം.എന്‍.എസ് ഭാരത് ബന്ദിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും ബന്ദില്‍ സജീവമായി പങ്കുചേരുമെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞത്.
ഇന്ധനവില ഉയര്‍ന്നുവരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സപ്റ്റംബര്‍ 10ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ്സും, എന്‍.സി.പിയും മുന്‍ ബി.ജെ.പി സഖ്യകക്ഷികളായിരുന്ന ശിവസേനയെയും എം.എന്‍.എസിയെയും സമീപിച്ചിരുന്നു. മുംബൈ കോണ്‍ഗ്രസ് വാക്താവ് സഞ്ജയ് നിരുപമിനൊപ്പം ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ എന്‍.സി.പി വാക്താവ് നവാബ് മാലിക് എം.എന്‍.സിയെ പ്രതിപക്ഷവുമായി സഖ്യം ചെര്‍ക്കാനുള്ള രാജ് താക്കറെയുടെയും തിരുമാനം പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."