HOME
DETAILS

കുഞ്ഞാലിക്കുട്ടി മലപ്പുറം കോട്ടയുടെ കാവല്‍ക്കാരന്‍

  
backup
May 23 2019 | 11:05 AM

pk-kunchalikutty-the-real-winner


പ്രതീക്ഷ പോലെ മലപ്പുറം വീണ്ടും കീഴടക്കി കുഞ്ഞാലിക്കുട്ടി. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് നേടിയത് റെക്കോര്‍ഡ് ജയം. മുസ്ലിം ലീഗിലെ പി.കെ കുഞ്ഞാലിക്കുട്ടി ചരിത്ര ഭൂരിപക്ഷ വോട്ടിനാണ് സി.പി.എമ്മിലെ വി.പി സാനുവിനെ പരാജയപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടി വീണ്ടും മലപ്പുറം കോട്ടയുടെ കാവല്‍ക്കാരനായി. മുസ്ലിം ലീഗിന് വലയി സ്വാധീനമുള്ള മണ്ഡലത്തില്‍ അട്ടിമറി സാധ്യതയൊന്നും ഉയര്‍ന്നിരുന്നില്ല. ആദ്യഫല സൂചനകള്‍ പുറത്തുവന്നതു മുതല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി മുന്നിട്ടു നില്‍ക്കുകയായിരുന്നു. പിന്നീട് ഓരോ ഘട്ടത്തിലും ലീഡ് ഉയര്‍ത്തുകയായിരുന്നു. മലപ്പുറത്തെ മുസ്ലിം ലീഗ് മേധാവിത്വം പ്രകടമാകുന്ന ഫലമാണ് പുറത്തുവന്നത്. സിറ്റിങ് എം.പി എന്ന നിലയിലുള്ള പ്രവര്‍ത്തനവും പാര്‍ട്ടിയുടെ കരുത്തുമാണ് കുഞ്ഞാലിക്കുട്ടിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ചത്.

 

2014ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇ. അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 1,71,038 വോട്ടിനാണ് കുഞ്ഞാലിക്കുട്ടി വിജയിച്ചത്. എന്നാല്‍ രണ്ടാം ഊഴത്തില്‍ ഇ. അഹമ്മദ് 2014ല്‍ നേടിയ രണ്ടു ലക്ഷത്തോടടുത്ത ലീഡ് മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്കായി. മണ്ഡലത്തില്‍ വലിയ സ്വാധീനം മുസ്ലിം ലീഗ് പാര്‍ട്ടിക്കുള്ളതിനാല്‍ എതിര്‍ സ്ഥാനാര്‍ഥി എല്‍.ഡി.എഫിലെ വി.പി സാനുവിന് കാര്യമായ ചലനമൊന്നും ഉണ്ടാക്കാനായില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫാണ് വിജയിച്ചത്. പ്രവചനങ്ങളിലെല്ലാം പറഞ്ഞതുപോലെ പച്ചക്കോട്ട ഇളകാതെ നിന്നു. ഏഴു തവണ നിയമസഭാംഗവും അഞ്ചുതവണ മന്ത്രിയുമായ കുഞ്ഞാലിക്കുട്ടി എം.പിയായിരിക്കെ പാര്‍ലമെന്റില്‍ എത്താതിരുന്നതിന് വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും അത് വോട്ടില്‍ പ്രതിഫലിച്ചില്ല.

മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയാണ് പി.കെ കുഞ്ഞാലിക്കുട്ടി. 2011ല്‍ വേങ്ങര നിയോജക മണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 20012005ല്‍ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. 2017 മാര്‍ച്ച് ഒന്നിന് മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. പാണ്ടിക്കടവത്ത് മുഹമ്മദ് ഹാജിയുടെയും കെ.പി ഫാത്തിമ്മക്കുട്ടിയുടെയും മകനായി 1951 ജനുവരി ആറിനാണ് കുഞ്ഞാലിക്കുട്ടി ജനിച്ചത്. കോഴിക്കോട് ഫാറൂഖ് കോളജിലാണ് ബിരുദ പഠനം പൂര്‍ത്തിയാക്കിയത്. ഇക്കാലത്ത് മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത്.

തളിപ്പറമ്പ് സര്‍ സയ്യിദ് കോളജില്‍ എം.എസ്.എഫിന്റെ യൂനിറ്റ് പ്രസിഡന്റ് പദവിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് എം.എസ്.എഫിന്റെ സംസ്ഥാന ഭാരവാഹിയായി. ഇരുപത്തിയേഴാം വയസില്‍ മലപ്പുറം നഗരസഭാ ചെയര്‍മാനായി. 1982ല്‍ നിയമസഭാ അംഗമായി. മലപ്പുറത്ത് നിന്നാണ് വിജയിച്ചത്. പിന്നീട് 1987, 1991, 1996, 2001 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് വിജയിച്ചു. എന്നാല്‍ 2006ല്‍ കുറ്റിപ്പുറത്ത് കെ.ടി ജലീലിനോട് ആദ്യമായി തോല്‍വി ഏറ്റുവാങ്ങി. 2011ലും 2016ലും വിജയിച്ച് വീണ്ടും നിയമസഭയിലെത്തി. 199195 കാലത്തെ കരുണാകരന്‍ മന്ത്രിസഭയിലും 199596 കാലത്തെ എ.കെ ആന്റണി മന്ത്രിസഭയിലും 200104 കാലത്തെ എ.കെ ആന്റണി മന്ത്രിസഭയിലും 200406ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും 201116ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലും കുഞ്ഞാലിക്കുട്ടി അംഗമായിരുന്നു. മന്ത്രിയായിരുന്നപ്പോഴെല്ലാം വ്യവസായ വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. പാര്‍ലമെന്ററി രംഗത്ത് കഴിവ് തെളിയിച്ചും പാര്‍ട്ടിയിലെ അനിഷേധ്യ സാന്നിധ്യമായും മുന്നേറിയ കുഞ്ഞാലിക്കുട്ടി പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പദവിയില്‍ വരെ എത്തി. കെ.എം കുല്‍സുവാണ് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ. ലസിത മകളും ആശിഖ് മകനുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  4 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  4 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  4 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  4 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  4 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  4 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  4 days ago
No Image

'മൃഗങ്ങളെ അറുക്കുന്നവരുടെ മക്കള്‍ക്ക് എങ്ങിനെ സഹിഷ്ണുതയുണ്ടാകും? ഭൂരിപക്ഷ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടും'; മുസ്‌ലിംകള്‍ക്കും ഭരണഘടനക്കുമെതിരേ ഹൈക്കോടതി ജഡ്ജി

National
  •  4 days ago
No Image

മുനമ്പം വഖഫ് ഭൂമിയാണ് എന്നംഗീകരിച്ച് പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം- ഇ. ടി മുഹമ്മദ് ബഷീര്‍

Kerala
  •  4 days ago
No Image

മുനമ്പത്തെ ആളുകളെ കുടിയൊഴിപ്പിക്കരുത്; പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ വൈകുന്നതാണ് വിവാദങ്ങള്‍ക്ക് കാരണമെന്നും സാദിഖലി തങ്ങള്‍ 

Kerala
  •  4 days ago