കന്യാസ്ത്രീക്കെതിരായ പരാമര്‍ശം: പി.സി ജോര്‍ജിനെതിരേ പ്രാഥമികാന്വേഷണം ആരംഭിച്ചു
കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ് എം.എല്‍.എയ്ക്കെതിരേ കേസെടുക്കുന്നതിനു മുന്നോടിയായുള്ള പ്രാഥമികാന്വേഷണം വെസ്റ്റ് പൊലിസ് ആരംഭിച്ചു.
പീഡനത്തിനിരയായ സ്ത്രീയെ അപമാനിക്കുന്ന വകുപ്പ് പ്രകാരമുള്ള കേസ് നിലനില്‍ക്കുമോയെന്നു പരിശോധിക്കാന്‍ ജില്ലാ പൊലിസ് മേധാവി ഹരിശങ്കര്‍ നല്കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അതിനിടെ, ഇതുസംബന്ധിച്ചു കന്യാസ്ത്രീയുടെ ബന്ധു ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയതായും സൂചനയുണ്ട്.
ഈ പരാതിയാണ് നിലവില്‍ വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസിനു കൈമാറിയിരിക്കുന്നതെന്നാണ് സൂചന. കേസന്വേഷണത്തിന്റെ ഭാഗമായി പൊലിസ് സംഘം പി.സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ ശേഖരിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷമാകും കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."