HOME
DETAILS

ദീര്‍ഘവീക്ഷണമില്ലെങ്കില്‍ ഇതിലപ്പുറവും സംഭവിക്കും

  
backup
May 09 2017 | 00:05 AM

%e0%b4%a6%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%98%e0%b4%b5%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf

'Short term thinking is the greatest enemy of good government' ആസ്‌ത്രേലിയന്‍ ലേബര്‍ പാര്‍ട്ടി  നേതാവായ, അവിടുത്തെ ഉപപ്രധാനമന്ത്രിമായിരുന്ന, പ്രമുഖ രാഷ്ട്രതന്ത്രജ്ഞന്‍ ആന്റണി ആല്‍ബനീസിന്റെ വാക്കുകളാണിത്. ദീര്‍ഘവീക്ഷണമില്ലാത്ത തിരുമാനങ്ങളെടുക്കുന്നതില്‍ റിക്കാര്‍ഡ് സ്ഥാപിക്കുമെന്നു വാശി പിടിച്ചു മുന്നോട്ടുപോകുന്ന കേരളത്തിലെ പിണറായി സര്‍ക്കാര്‍ മനസ്സിരുത്തി പഠിക്കേണ്ടതാണ് ഈ വാക്കുകള്‍.


സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണം, എങ്ങനെ പ്രവര്‍ത്തിച്ചുകൂടാ എന്നീ കാര്യങ്ങളില്‍ ജനാധിപത്യ സമൂഹത്തില്‍ വ്യക്തമായ കീഴ്‌വഴക്കങ്ങളും വ്യവസ്ഥാപിതമായ ചട്ടക്കൂടുകളുമുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ജുഡീഷ്യറിയുമായി എറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതിരിക്കുക എന്നത്. എക്‌സിക്യൂട്ടീവും ജൂഡീഷ്യറിയും പരസ്പരം ബഹുമാനിച്ചുവേണം പ്രവര്‍ത്തിക്കാന്‍. ദീര്‍ഘവീക്ഷണമില്ലായ്മയും അതില്‍നിന്നുണ്ടാകുന്ന ഔദ്ധത്യവും അലങ്കാരമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഈ ചട്ടക്കൂടുകളെല്ലാം നിരാകരിച്ചു വീണ്ടുംവീണ്ടും സമൂഹത്തില്‍ അപഹാസ്യരാവുകയാണ്.
ഡി.ജി.പി സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രിംകോടതി വിധി അനുസരിക്കുന്നതില്‍ കാണിച്ച അലംഭാവവും ഉപേക്ഷയും ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ത്തന്നെ ജനാധിപത്യക്രമമുള്ള രാജ്യങ്ങളില്‍പോലും അപൂര്‍വസംഭവം. പാകിസ്ഥാനില്‍ പട്ടാളഭരണം നിലനിന്ന കാലത്തുപോലും  അവിടുത്തെ സുപ്രിംകോടതിയുടെ ഉത്തരവുകള്‍ ഭരണകൂടം ചോദ്യംചെയ്യാതെ അനുസരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ മുതിര്‍ന്ന സമയത്ത് അത്യുന്നത നീതിപീഠം ശക്തി കാണിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്.
അമേരിക്കയിലേയ്ക്കു കുടിയേറ്റം നിരോധിച്ച് പ്രസിഡന്റ് ട്രംപ് ഇറക്കിയ ഉത്തരവുകള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ അവിടുത്തെ  ഫെഡറല്‍ കോടതികള്‍ റദ്ദുചെയ്തത് ഈയിടെയാണ്. കോടതി ഉത്തരവിനു മുന്‍പില്‍ അമേരിക്കന്‍ പ്രസിഡന്റ് മസിലുപിടിച്ചില്ല. ജുഡീഷ്യറിയുമായി ഏറ്റുമുട്ടി ഭരണകൂടത്തിനു നിലനില്‍ക്കാന്‍ കഴിയില്ലെന്ന യാഥാര്‍ഥ്യം ട്രംപിന് അറിയാം.


നിയമനിര്‍മാണസഭയ്ക്കു ഭരണഘടനാപരമായി ലഭിച്ച അധികാരങ്ങളില്‍ ഇടപെടാന്‍ ജൂഡീഷ്യറിക്കു കഴിയില്ല. എന്നാല്‍, അത്തരം അധികാരങ്ങളില്‍പോലും ചിലപ്പോള്‍ ജുഡീഷ്യല്‍ സ്‌ക്രൂട്ടിനി ഉണ്ടാകാറുണ്ട്.   ഇത്തരം കാര്യങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ജുഡീഷ്യറിക്ക് ഇടപെടാനുള്ള വിപുലമായ സാധ്യതകള്‍ ഭരണസംവിധാനത്തിലുണ്ട്. നിലിവുള്ള നിയമങ്ങളും ചട്ടങ്ങളും കോടതിവിധികളും കാറ്റില്‍പറത്തിക്കൊണ്ട് സര്‍ക്കാരിന് ഇഷ്ടമുള്ളപോലെ തീരുമാനമെടുക്കാന്‍ കഴിയില്ല.


അതാണു സുപ്രിം കോടതി സെന്‍കുമാര്‍ കേസിലെ വിധിയിലൂടെ ചൂണ്ടിക്കാട്ടിയത്. ഇത്തരം കാര്യങ്ങള്‍ ഭരണകര്‍ത്താവിനു പറഞ്ഞുകൊടുക്കുകയെന്നതാണു ചീഫ് സെക്രട്ടറിമുതലുള്ള ഉപദേശിവൃന്ദത്തിന്റെ ജോലി. അത് അവര്‍ നടപ്പാക്കിയില്ലെന്ന ഗുരുതരമായ കാര്യമാണ് ഈ കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.


ഭരണകൂടം ജനങ്ങളുടെ സൃഷ്ടിയാണ്. പഴയ കമ്യൂണിസ്റ്റ് രാജ്യങ്ങളിലെപ്പോലെ സര്‍ക്കാര്‍ പാര്‍ട്ടിയുടെ സൃഷ്ടിയല്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന ചൈനയില്‍ ജനാധിപത്യരീതിയിലുള്ള തെരഞ്ഞെടുപ്പില്ല. പഴയ സോവിയറ്റ് യൂനിയനിലും തെരഞ്ഞെടുപ്പുണ്ടായിരുന്നില്ല. അവിടെ ഭരിക്കുന്നതു പാര്‍ട്ടിയായിരുന്നു. പാര്‍ട്ടിയുടെ ഉപകരണം മാത്രമാണു സര്‍ക്കാര്‍. സര്‍ക്കാരിനു പ്രതിബദ്ധത പാര്‍ട്ടിയോടു മാത്രം.
ഇന്ത്യപോലുള്ള ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ ഭരിക്കുകയാണ്. അതിനാല്‍  സര്‍ക്കാരിന്റെ  പ്രതിബദ്ധത ജനങ്ങളോടു മാത്രമായിരിക്കും. ഇതു മറന്നതാണു കേരളത്തിലെ സി.പി.എം സര്‍ക്കാര്‍ നേരിടുന്ന പ്രതിസന്ധിക്കും തിരച്ചടിക്കുമുള്ള പ്രധാനകാരണം. പാര്‍ട്ടിക്ക് ഇഷ്ടമല്ലാത്ത  ഉദ്യേഗസ്ഥന്‍ ആ സ്ഥാനത്തിരിക്കാന്‍ പാടില്ലെന്നതു ജനാധിപത്യവിരുദ്ധമാണ്. നിയമപരമായ കടമകള്‍ മറക്കുകയും പദവി ദുരുപയോഗപ്പെടുത്തുകയും ചമുതല നിറവേറ്റുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന ഉദ്യേഗസ്ഥനാണു കസേരയില്‍നിന്നു നീക്കപ്പെടേണ്ടത്. കാരണം അത്തരം ഉദ്യേഗസ്ഥര്‍ ജനങ്ങള്‍ക്കു ഭാരമാണ്. അതു കണ്ടറിഞ്ഞു സര്‍ക്കാര്‍ പ്രവര്‍ത്തിക്കണം.


ഇതിനെയാണു ഭരണമെന്നു പറയുന്നത്. പിണറായിക്കും അദ്ദേഹത്തിന്റെ മന്ത്രിമാര്‍ക്കും ഈ സംഗതി മനസ്സിലായിട്ടില്ലെന്നു വേണം കരുതാന്‍. ദീര്‍ഘവീക്ഷണമെന്ന അനിവാര്യഗുണം ഈ ഭരണത്തെ തൊട്ടു തീണ്ടിയിട്ടില്ല. അങ്ങനെവരുമ്പോള്‍ ഇതിലപ്പുറവും സംഭവിക്കും. അതാണു കേരളത്തിന്റെ ദുരന്തം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  9 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago