HOME
DETAILS

ഫ്രാന്‍സ് പാരമ്പര്യം കാത്തു

  
backup
May 09 2017 | 00:05 AM

%e0%b4%ab%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b0%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%be%e0%b4%a4

66.1 ശതമാനം വോട്ടുനേടി മിതവാദി നേതാവ് ഇമ്മാനുവല്‍ മാക്രോണ്‍ ഫ്രാന്‍സിന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതു സ്വാതന്ത്രത്തിലും മതേതരത്വത്തിലും അടിയുറച്ചു നില്‍ക്കുന്നതിന്റെയും ഫ്രഞ്ച് ജനതയുടെ വിധിയെഴുത്താണ്. വംശീയതയ്ക്കുമെതിരേയുള്ള വിധിയെഴുത്തുകൂടിയാണത്. വംശീയവാദിയായ മാരിന്‍ ലെപെന്‍ ദയനീയമായി തോറ്റതിലൂടെ ഫ്രാന്‍സ് അതിന്റെ മഹിതവും ഉജ്ജ്വലവുമായ പാരമ്പര്യമാണു കാത്തുസൂക്ഷിച്ചിരിക്കുന്നത്.


യൂറോപ്യന്‍ യൂനിയന്‍ അസ്തിത്വത്തില്‍ ആശങ്കപ്പെട്ടുകൊണ്ടിരിക്കുന്ന വേളയില്‍ യൂറോപിന്റെ ഭാവിയെക്കുറിച്ചു ശുഭപ്രതീക്ഷ നല്‍കുന്നതുകൂടിയാണു മാക്രോണിന്റെ വിജയം. ജര്‍മനിയിലും ഇംഗ്ലണ്ടിലും അമേരിക്കയിലും വംശീയവെറി കൊടുംമ്പിരി കൊള്ളുകയാണ്. അഭയാര്‍ഥികള്‍ പുറംതള്ളപ്പെടുന്നു. വംശീയകൊലപാതകങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു. ഈ സമയത്ത് ഫ്രാന്‍സ് മാത്രമായിരുന്നു അഭയാര്‍ഥികള്‍ക്കും സ്വതന്ത്ര്യപ്രേമികള്‍ക്കും അത്താണി.


സ്വാതന്ത്യവും സഹവര്‍ത്തിത്വവും സമഭാവനയും ഫ്രാന്‍സിന്റെ ധമനികളില്‍ അലിഞ്ഞു ചേര്‍ന്നതാണെന്നു മാക്രോണിന്റെ വിജയം വിളിച്ചുപറയുന്നു. ഖുര്‍ആനും മുസ്‌ലിം ആരാധനാലയങ്ങളും നിരോധിക്കുമെന്നും കുടിയേറ്റക്കാരെയെല്ലാം പുറംന്തള്ളുമെന്നും തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പ്രഖ്യാപിച്ചിരുന്ന മരിന്‍ ലെപെനെ ഫ്രഞ്ച് ജനത പുറംതള്ളിയതു ഫ്രാന്‍സ് ഇപ്പോഴും അതിന്റെ പിന്നിട്ട വഴികളെ വിസ്മരിച്ചിട്ടില്ലെന്നതിന്റെ തെളിവാണ്. ലൂയി പതിനാലാമന്റെ കൊട്ടാരത്തിലേയ്ക്ക് ഇരച്ചുകയറി സ്വാതന്ത്യം പിടിച്ചുവാങ്ങിയ ഫ്രഞ്ച് ജനത അവരുടെ സ്വാതന്ത്യവും സമഭാവനയും കാത്തുസൂക്ഷിക്കുന്നുവെന്നത് ആഹ്ലാദകരം തന്നെ. മാക്രോണിന്റെ വിജയം ഈ ആഹ്ലാദം ഇരട്ടിപ്പിക്കുന്നു.
ഏറ്റവും കൂടുതല്‍ വോട്ടുലഭിക്കുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നില്ല ഫ്രാന്‍സില്‍. രണ്ടു ഘട്ടങ്ങളിലായി നടത്തപ്പെടുന്ന വോട്ടെടുപ്പില്‍ 50 ശതമാനത്തിലേറെ വോട്ടുകിട്ടണം. രണ്ടാംഘട്ടത്തില്‍ കൂടുതല്‍ വോട്ടുകിട്ടിയ സ്ഥാനാര്‍ത്ഥിയാണു ഫ്രാന്‍സിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. ജനം സുചിന്തിതമായാണു വിധി നിര്‍ണയിക്കുന്നതെന്നര്‍ത്ഥം.


സഹജീവികളോടു കാരുണ്യവും ആര്‍ദ്രതയും വച്ചുപുലര്‍ത്തുന്നവരാണു ഫ്രഞ്ച് ജനത. മയ്യഴിയില്‍ താമസിക്കുന്ന ഫ്രഞ്ച് പൗരന്മാരോടു പോലും മാന്യമായും സഹകരണ മനോഭാവത്തോടെയും സ്വന്തം നാട്ടുകാരോടെന്നപോലെയുമാണു ഫ്രഞ്ച് സര്‍ക്കാര്‍ പെരുമാറുന്നത്. വംശീയമായ വേര്‍തിരിവ് അറിവില്ലാതിരുന്ന ഫ്രഞ്ച് ജനതയില്‍ ആ വിഷം കുത്തിക്കയറ്റാനായിരുന്നു മാരി ലെപെന്‍ ശ്രമിച്ചത്. ഫ്രാന്‍സിനെ അസ്ഥിരപ്പെടുത്തുവാനും ഫ്രാന്‍സിന്റെ നിലപാടുകളില്‍ മാറ്റം വരുത്തുവാനും തീവ്രവാദികളും ഭീകരരും ഫ്രാന്‍സില്‍ ഭീകരാക്രമണം നടത്തിയിട്ടും ഫ്രഞ്ച് ജനത അവരുടെ ആദര്‍ശം മാരി ലെപെന്നിനെപോലുള്ളവരുടെ  പ്രസംഗങ്ങള്‍ക്കു മുന്നില്‍ കൈവെടിഞ്ഞില്ല.


ലോകത്തിനു തന്നെ മാതൃകയാണ്  ഫ്രാന്‍സിന്റെ ഈ നിലപാട്. മക്രോണിനെ പരാജയപ്പെടുത്താന്‍ അദ്ദേഹത്തിന്റെ 'ഒന്‍മാര്‍ഷ് ' പാര്‍ട്ടി രേഖകള്‍ തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ ചോര്‍ത്തി പ്രചരിപ്പിച്ചിരുന്നുവെങ്കിലും മാക്രോണ്‍ അതിനെയെല്ലാം അതിജീവിച്ചു. മിതവാദിയായി അറിയപ്പെടുന്ന മാക്രോണിന്റെ പ്രചാരണസംഘത്തിനു നേരെയുണ്ടായ ഈ സൈബര്‍ ആക്രമണം ഫ്രഞ്ച് ജനത മുഖവിലക്കെടുത്തില്ല. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടി അംഗമായ ഹിലരി ക്ലിന്റണ്‍ നേരിട്ട സൈബര്‍ ആക്രമണത്തിനു തുല്യമായിരുന്നു മാക്രോണിന് നേരെയും ഉണ്ടായത്. ഹിലരി ക്ലിന്റന്റെ പരാജയത്തിനു മുഖ്യകാരണം ഈ സൈബര്‍ ആക്രമണമായിരുന്നു. റഷ്യയായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന ആരോപണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.  


ഫ്രാന്‍സില്‍ തങ്ങള്‍ അതു ചെയ്തിട്ടില്ലെന്നു കഴിഞ്ഞദിവസം റഷ്യ പ്രതികരിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂനിയനില്‍നിന്നു വിട്ടു വംശീയതയിലേയ്ക്കു നീങ്ങിക്കൊണ്ടിരിക്കുന്ന ബ്രിട്ടനും ഇന്ത്യയടക്കമുള്ള വിദേശീയര്‍ക്കെതിരേ വംശീയാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ട്രംപിന്റെ അമേരിക്കയും മുന്നോട്ടുവയ്ക്കുന്ന  വികലനയങ്ങള്‍ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മുന്നോട്ട ് എന്ന അര്‍ത്ഥം വരുന്ന ഒന്‍മാര്‍ഷ് എന്ന പേരുള്ള പാര്‍ട്ടിയുടെ നേതാവായ ഇമ്മാനുവല്‍ മാക്രോണ്‍ പാര്‍ട്ടിക്ക് ഒരു വയസാകുംമുന്‍പ് ഫ്രാന്‍സില്‍ വെന്നിക്കൊടി പാറിച്ചത്. ഇതു മനുഷ്യത്വത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ധീരമായ കാല്‍വയ്പ്പാണ്. ലോകം മുഴക്കെ ഇരുളടഞ്ഞിട്ടില്ലെന്ന പ്രത്യാശാനിര്‍ഭരമായ സന്ദേശമാണ് ഇമ്മാനുവല്‍ മാക്രോണിന്റെ വിജയം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago
No Image

'തെറ്റ് ചെയ്‌തെങ്കില്‍ കല്ലെറിഞ്ഞു കൊല്ലട്ടെ, ഒരു രൂപ പോലും അര്‍ജുന്റെ പേരില്‍ പിരിച്ചിട്ടില്ല', പ്രതികരിച്ച് മനാഫ്

Kerala
  •  2 months ago
No Image

പാര്‍ട്ടിയോടോ മുന്നണിയോടോ നന്ദികേട് കാണിക്കില്ല; സി.പി.എമ്മിന്റെ സഹയാത്രികനായി മുന്നോട്ട് പോകും, കെ ടി ജലീല്‍

Kerala
  •  2 months ago