HOME
DETAILS

മെലിഞ്ഞുണങ്ങി സി.പി.എം: നഷ്ടമാകുന്നത് ദേശീയ മുഖം

  
backup
May 23 2019 | 12:05 PM

national-status-communist-party-of-india-23-05-2019

കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി ഏറ്റുവാങ്ങിയ സി.പി.എമ്മിന് നഷ്ടപെടുന്നത് ദേശീയ മുഖം. 72 സീറ്റില്‍ മത്സരിച്ച സി.പി.എം വിജയം ഒരു സീറ്റില്‍ ഒതുങ്ങിയത് പാര്‍ട്ടിയെ കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലേക്കും എത്തിക്കും. ബംഗാളിലും ത്രിപുരയിലും രാഷ്ട്രീയ എതിരാളികള്‍ക്ക് ചെറിയ വെല്ലുവിളി പോലും ഉയര്‍ത്താന്‍ കഴിയാതിരുന്ന സി.പി.എം 17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കേരളാ പാര്‍ട്ടിയായി ചുരുങ്ങിയെന്നു വേണം വിലയിരുത്താന്‍. ഇനി സി.പി.എമ്മിന് ലോക്‌സഭയില്‍ ഒരംഗവും രാജ്യസഭയില്‍ അഞ്ചു പേരും മാത്രം. ഇതില്‍ രാജ്യസഭാ അംഗമായ മൂന്നുപേരും ഒരു ലോക്‌സഭാ അംഗവും കേരളത്തില്‍ നിന്നുള്ളവര്‍.


കഴിഞ്ഞ ലോക്‌സഭയില്‍ പശ്ചിമ ബംഗാളില്‍ നിന്നും ത്രിപുരയില്‍ നിന്നും രണ്ടു പേര്‍ വീതവും കേരളത്തില്‍ നിന്നും അഞ്ചു പേരുമായിരുന്നു സി.പി.എം അംഗങ്ങളായി ഉണ്ടായിരുന്നത്. ഇതുകൂടാതെ കേരളത്തില്‍ നിന്നുള്ള രണ്ടു സി.പി.എം സ്വതന്ത്രരുമുണ്ടായിരുന്നു. ഇത്തവണ പശ്ചിമബംഗാളും ത്രിപുരയും പൂര്‍ണമായും കൈവിട്ടു. തമിഴ്‌നാട്ടില്‍ നിന്നും രണ്ടു സീറ്റില്‍ സി.പി.എം വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുമുണ്ടായില്ല. മുസ്‌ലിം ലീഗ് പോലും രണ്ടു അംഗങ്ങളുമായി ലോക്‌സഭയില്‍ എത്തുമ്പോഴാണ് സി.പി.എം ഒരംഗവുമായി
എത്തുക.


പശ്ചിമബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 30ല്‍ അധികം മണ്ഡലങ്ങളില്‍ ജയിച്ച പാര്‍ട്ടിയാണ് ഇപ്പോള്‍ സംപൂജ്യമായിരിക്കുന്നത്. 2014ല്‍ രണ്ടു എം.പിമാര്‍ ആയിരുന്നു ബംഗാളില്‍ നിന്നും വിജയിച്ചിരുന്നത്. റായ്ഗഞ്ചില്‍ നിന്നുള്ള മുഹമ്മദ് സലീമും മുര്‍ഷിദാബാദില്‍ നിന്നുള്ള ബദറുസഖാനും. 34 സീറ്റ് തൃണമൂലിനും രണ്ടു സീറ്റ് ബി.ജെ.പിക്കുമുണ്ടായിരുന്നു. ഇത്തവണ തൃണമൂല്‍ 24 സീറ്റിലും വിജയിച്ചു. ബി.ജെ.പിക്ക് 17 സീറ്റും ലഭിച്ചു. 2009ല്‍ ബംഗാളില്‍ നിന്നും സി.പി.എമ്മിന് ഒന്‍പത് എം.പിമാര്‍ ലോക്‌സഭയില്‍ എത്തിയിരുന്നു.


തുടര്‍ന്ന് നടന്ന ഒരു തെരഞ്ഞെടുപ്പുകളിലും ബംഗാളില്‍ സി.പി.എമ്മിന് മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കിയതിനാല്‍ ചുരുക്കം സീറ്റില്‍ വിജയിക്കാന്‍ കഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാക്കാന്‍ കഴിയാതായതോടെ ഇരു പാര്‍ട്ടികളും മത്സരിച്ചിരുന്നു. സി.പി.എമ്മിന്റെ രണ്ടു സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടാന്‍ ഇത് കാരണമായി. ദീര്‍ഘകാലമായി ത്രിപുരയിലെ രണ്ടുസീറ്റും സി.പി.എമ്മിന്റെ കുത്തകയായിരുന്നു. എന്നാല്‍ സംസ്ഥാന ഭരണം നഷ്ടമായതിനു പിന്നാലെ ഇപ്പോള്‍ ലോക്‌സഭാ സീറ്റുകളും കൈവിട്ടു.
15-ാം ലോക്‌സഭയില്‍ 15 അംഗങ്ങളും 14 -ാം സഭയില്‍ 43 എം.പിമാരും സി.പി.എമ്മിനുണ്ടായിരുന്നു. മുന്‍ കാലങ്ങളില്‍ ബിഹാര്‍, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും സി.പി.എമ്മിന് ലോക്‌സഭയില്‍ അംഗങ്ങളുണ്ടായിരുന്നു. ആന്ധ്രയിലായിരിക്കും സി.പി.എം ആദ്യമായി അധികാരത്തില്‍ എത്തുക എന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ആന്ധ്രയിലും ഇന്ന് സി.പി.എം ഏറ്റവും ദുര്‍ബലമായ കക്ഷികള്‍ ഒന്നു മാത്രമാണ്.


അനുകൂല സാഹചര്യമെന്ന വിലയിരുത്തലിലൂടെയാണ് കേരളത്തില്‍ സി.പി.എം തെരഞ്ഞെടുപ്പിനെ നേരിട്ടത്. കാര്യമായ ഭരണവിരുദ്ധ തരംഗം ഇല്ലെന്നായിരുന്നു പൊതുവെയുണ്ടായിരുന്ന വിലയിരുത്തല്‍. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും ശബരിമല വിവാദവും ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂട്ടത്തോടെ കൈവിട്ടതും സി.പി.എമ്മിനെ ഉലച്ചു. കേരളത്തിലെ തോല്‍വി സി.പി.എമ്മിന്റെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായിരിക്കുകയാണ്. ഇനിയുള്ള അഞ്ചു വര്‍ഷത്തെ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയാണ് ഈ തോല്‍വി ബാധിക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago