സഊദിയില്‍ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് പുനരാരംഭിച്ചു
റിയാദ്: സഊദിയില്‍ വീട്ടു ജോലിക്കാരുടെ റിക്രൂട്ട ്മെന്റ് പുനരാരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നേരത്തെ അടച്ചിരുന്ന കര, കടല്‍, വ്യോമ പ്രവേശന കവാടങ്ങള്‍ ഭാഗികമായി തുറന്നതോടെയാണ് ഏഴു മാസം മുന്പ നിര്‍ത്തി വച്ച വീട്ടു ജോലിക്കാരുടെ നിയമനങ്ങള്‍ പുനഃസ്ഥാപിച്ചത്. സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ രാജ്ഹിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചത്. മന്ത്രാലയത്തിന്റെ ഗാര്‍ഹിക തൊഴില്‍ നിയമന വെബ്സൈറ്റ് മുസാനിദ് ല്‍ ഒക്ടോബര്‍ 31 വരെ പുതിയ കരാറുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വീട്ടുജോലിക്കാരെ നിയമിക്കുന്ന നടപടി തൊഴില്‍ മന്ത്രാലയം മാര്‍ച്ച് 16 മുതല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. 120 ദിവസമാണ് പുതിയ കരാറുകളുടെ നിയമന കാലയളവ്. കരാര്‍ റദ്ദാക്കുകയോ വീട്ടുജോലിക്കാരന് കാലയളവ് അവസാനിക്കുന്നതിനുമുന്പ് എത്താതിരിക്കുകയോ ചെയ്താല്‍ കരാര്‍ അസാധുവായി കണക്കാക്കും. കരാര്‍ മൂല്യം തിരികെ നല്കാന് ലൈസന്‍സുള്ള സ്ഥാപനം ബാധ്യസ്ഥരാവുകയും ചെയ്യും.
കൊവിഡ്വ്യാപനം തീവ്രമായത് മൂലം യാത്രാ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. വിദേശ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്കെടുക്കുന്നതിനായി മന്ത്രാലയം 2015 ല്‍ ആരംഭിച്ച മുസാനിദ് പോര്‍ട്ടല്‍ വഴിയാണ് റിക്രൂട്ട്്െമന്റ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."