HOME
DETAILS
MAL
പുതുക്കാട് വാഹനപരിശോധനക്കിടെ 78.8 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി
backup
May 09 2017 | 00:05 AM
പുതുക്കാട് (തൃശൂര്‍): പുതുക്കാട് പൊലിസ് സ്റ്റേഷന് പരിധിയില്‍ വാഹനപരിശോധനക്കിടെ 78,80,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ പിടികൂടി. ഇന്നലെ വൈകിട്ട് 6 മണിയോടെ പാഴായിയില്‍ പുതുക്കാട് പൊലിസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ഇന്‍ഡിക കാറില്‍ കടത്തുകയായിരുന്ന 500, 1000 രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടിയത്. സംഭവത്തില്‍ 6 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. ബാബു, ജിതിന്, ഷാജി, രാധാകൃഷ്ണന്, ജനീഫ്, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം, എറണാകുളം, വാടാനപ്പിള്ളി, പാലക്കാട് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."