വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികളെ കണ്ടെത്തി ചാര്‍ളിയിലെ 'ടെസ'യെ അനുകരിച്ചായിരുന്നു നാടുവിടല്‍
കൊച്ചി: സിനിമയിലെ നായികയെ അനുകരിച്ച് നാടുവിട്ടു മൂന്നാറിനു പോയ 19കാരികളായ രണ്ട് ഐ.ടി.ഐ വിദ്യാര്‍ഥിനികളെ പൊലിസ് പിടികൂടി രക്ഷിതാക്കളെ ഏല്‍പ്പിച്ചു.
മൂന്നാറില്‍ നിന്നു തിരികെയെത്തി തൃശൂരിലേക്കു പോകുന്നതിനു തയാറെടുക്കുമ്പോഴാണ് പൊലിസ് പിടിയിലായത്. വിദ്യാര്‍ഥിനികളില്‍ ഒരാള്‍ വൈപ്പിന്‍ മുരുക്കുംപാടം സ്വദേശിനിയും രണ്ടാമത്തെയാള്‍ എറണാകുളം പച്ചാളം സ്വദേശിനിയുമാണ്.
കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് സ്റ്റേഷനിലും ഞാറക്കല്‍ സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ പഠിക്കാന്‍ പോകുന്നെന്നു പറഞ്ഞാണ് രണ്ടു പേരും വീട്ടില്‍ നിന്നിറങ്ങിയത്. രാത്രിയായിട്ടും കാണാതായപ്പോഴാണ് വീട്ടുകാര്‍ അന്വേഷണം തുടങ്ങിയതും പരാതി നല്‍കിയതും. പൊലിസിന്റെ അന്വേഷണത്തിനിടെയാണ് ഇരുവരും ആലുവ റെയില്‍വേ സ്റ്റേഷനില്‍ പിടിയിലാകുന്നത്.
ചോദ്യംചെയ്യലിനിടയിലാണ് ചാര്‍ളിയെന്ന സിനിമയിലെ നായികയുടെ യാത്രയെ അനുകരിച്ചു നാടുവിടാന്‍ തയാറായതെന്നു സമ്മതിച്ചത്. തുടര്‍ന്ന് ഓരോരുത്തരെയും പരാതി നല്‍കിയ സ്റ്റേഷനിലെ എസ്.ഐമാര്‍ക്ക് കൈമാറി.
മൂന്നാറിനു പോയ ഇരുവരും ഒരു ദിവസം ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചു. പിറ്റേന്ന് ആലുവയിലെത്തി അവിടെ നിന്നു ട്രെയിന്‍ മാര്‍ഗം തൃശൂര്‍ പൂരം കാണാന്‍ പോകാന്‍ നില്‍ക്കവെയാണു പൊലിസ് പിടിയിലായത്.
കൈയിലുണ്ടായിരുന്ന സ്വര്‍ണം എറണാകുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പണയപ്പെടുത്തിയാണ് യാത്രയ്ക്കും ചെലവിനുമുള്ള പണം കണ്ടെത്തിയതെന്ന് പൊലിസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."