കൊവിഡ്: സര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനവും ഓണ്‍ലൈനില്‍
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ഇന്‍ ഗവണ്മെന്റ് (ഐ.എം.ജി) ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്രീകൃത പരിശീലനം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ പരിശീലനം പ്രാവര്‍ത്തികമാക്കിയത്. പരിശീലനത്തിന് കൂടുതല്‍ പേരെ പങ്കെടുപ്പിക്കുന്നതിനും വീട്ടിലിരുന്നോ ഓഫിസിലിരുന്നോ ഇതില്‍ പങ്കെടുക്കുന്നതിനും സാധിക്കും.
മൂന്നു ദിവസം മുതല്‍ അഞ്ചു ദിവസം വരെ നീളുന്നതാണ് പരിശീലന പരിപാടികള്‍. ദൈര്‍ഘ്യം ദിവസവും രണ്ടു മണിക്കൂറായി പരിമിതപ്പെടുത്തിയിട്ടുണ്ട്. മികച്ച പരിശീലകരെ പരിശീലനത്തിന് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നതും ഓണ്‍ലൈന്‍ ക്ലാസുകളുടെ സവിശേഷതയാണ്. ഓഫിസ് ജോലിയില്‍ നിന്ന് പൂര്‍ണമായി മാറിനില്‍ക്കാതെ തന്നെ പരിശീലനത്തില്‍ പങ്കെടുക്കാനാകും.
വിദഗ്ധരുടെ ക്ലാസുകള്‍ മുന്‍കൂട്ടി റെക്കോര്‍ഡ് ചെയ്യനായി ഐ.എം.ജി ആസ്ഥാനത്തു റെക്കോര്‍ഡിങ് സ്റ്റുഡിയോയും സജ്ജമായിട്ടുണ്ട്.
ആരോഗ്യം, ഫിഷറീസ്, പൊലിസ്, വ്യവസായം, വനം, വിദ്യാഭ്യാസം, പൊതുമരാമത്ത്, ആസൂത്രണം, തദ്ദേശഭരണം, സഹകരണം, തൊഴില്‍, ഭക്ഷ്യപൊതുവിതരണം, പട്ടികജാതി, ജലസേചനം, റവന്യൂ, ഗ്രാമവികസനം, ട്രഷറി തുടങ്ങി നാല്‍പ്പതില്‍പരം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."