അനില്‍ അക്കരയുടെ പരാതിയില്‍ കേസ്
വടക്കാഞ്ചേരി: ലൈഫ്മിഷന് ഫ്ളാറ്റ് നിര്‍മാണ പദ്ധതിയെ തകര്‍ക്കരുതെന്നാവശ്യപ്പെട്ട് നവ മാധ്യമങ്ങളിലൂടെ കത്തെഴുതിയ നീതു ജോണ്‍സനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എം.എല്‍.എ നല്കിയ പരാതിയില്‍ വടക്കാഞ്ചേരി പൊലിസ് കേസെടുത്തു.
മങ്കര സ്വദേശിനി നീതുവെന്ന പ്ലസ്ടു വിദ്യാര്‍ഥിയുടെ പേരിലാണ് കത്ത് വ്യാപകമായി പ്രചരിച്ചത്. ഇത് സി.പി.എം സൈബര്‍ പോരാളികള്‍ രാഷ്ട്രീയ വിവാദമാക്കിയതോടെ കുട്ടിക്ക് അഞ്ച് സെന്റ് സ്ഥലവും വീടും നല്‍കുമെന്ന് എം.എല്‍.എ പ്രഖ്യാപിക്കുകയും മങ്കരയില്‍ കുട്ടിക്കു വേണ്ടി രണ്ടര മണിക്കൂര്‍ നേരം കാത്തിരിക്കുകയും ചെയ്തിരുന്നു.
എന്നിട്ടും കുട്ടിയെ കാണാതായതോടെ വടക്കാഞ്ചേരി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
ഈ പരാതിയിലാണ് പൊലിസ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. പൊലിസിന് കുട്ടിയെ കണ്ടെത്താനായില്ലെങ്കില്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കുമെന്ന് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."