Assembly Election Results 2019: ആന്ധ്രാപ്രദേശ് LIVE: 118 സീറ്റുകളില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ജയം; 33 സീറ്റുകളില്‍ ലീഡ്
8.00 PM: ആന്ധ്രാ പ്രദേശില്‍ ഫലമറിഞ്ഞ 135 നിയമസഭാ സീറ്റുകളില്‍ 118 ഇടത്ത് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ജയം. 22 ഇടത്താണ് ടി.ഡി.പിക്ക് ജയിക്കാന്‍ സാധിച്ചത്. വൈ.ആര്‍.പി.പി ഒരിടത്തും വിജയിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുന്ന 33 സീറ്റുകളില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. ആറിടത്ത് ടി.ഡി.പിയും ഒരിടത്ത് ജെ.എസ്.പിയും മുന്നിട്ട് നില്‍ക്കുന്നു.
2.00 PM: ആന്ധ്രാ മുഖ്യമന്ത്രിയായി ഈമാസം 30ന് ജഗന്‍മോഹന്‍ റെഡ്ഡി അധികാരമേല്‍ക്കും.
01.30 PM: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ചന്ദ്രബാബു നായിഡു. ഇന്നു രാത്രിയോടെ ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പിക്കും. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
11:45 AM:ആന്ധ്രാ നിയമസഭയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് വിജയമുറപ്പിച്ചതോടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യാനൊരുങ്ങി പാര്‍ട്ടി നേതാവ് വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി. 175 അംഗ നിയമസഭയില്‍ 146 ഇടത്ത് വൈ.എസ്.ആര്‍.സിയാണ് ലീഡ് ചെയ്യുന്നത്. 27ഇടത്ത് മാത്രമാണ് ടി.ഡി.പിക്ക് ലീഡ് നേടാന്‍ സാധിച്ചത്.
11:20 AM: ആന്ധ്രയില്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കാനൊരുങ്ങി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി. നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ജഗന്റെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തെലുഗുദേശം പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കി വന്‍ വിജയത്തിലേക്ക് കുതിക്കുന്നതായാണ് വ്യക്തമാവുന്നത്.
10:20 AM: ആന്ധ്രയില്‍ തെലുഗുദേശം പാര്‍ട്ടിയെ ബഹുദൂരം പിന്നിലാക്കി വൈ.എസ്.ആര്‍. കോണ്‍ഗ്രസ് മുന്നേറുന്നു. 175 സീറ്റുകളില്‍ 157ഇടത്തെ ഫലസൂചനകള്‍ പുറത്തുവരുമ്പോള് 127 സീറ്റുകളില്‍ വൈ.എസ്.ആര്‍.സിയും 29ഇടത്ത് ടി.ഡി.പിയും ലീഡ് ചെയ്യുന്നു.
9:20 AM: 89 മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. 71ഇടത്ത് വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നില്‍. 17 ഇടത്ത് ടി.ഡി.പിക്ക് ലീഡ്.
9:05 AM:ആന്ധ്ര നിയമസഭയില്‍ 175ല്‍ 48 ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 35 ഇടത്ത് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് മുന്നേറുന്നു. 10 ഇടത്ത് മാത്രമാണ് തെലുഗുദേശം പാര്‍ട്ടിക്ക് ലീഡ് നേടാന്‍ സാധിച്ചത്.
8:35 AM: ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പിയും ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ പൊരിഞ്ഞ പോരാട്ടം.
8:35 AM: ആദ്യ ഫല സൂചനകള്‍ വരുമ്പോള്‍ ഇരു പാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവയ്ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."