സംസ്ഥാനത്തെ 559 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി
തിരുവനന്തപുരം: സംസ്ഥാനത്തെ 559 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി ലഭിച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.
സംസ്ഥാനത്തെ 501 ഗ്രാമപഞ്ചായത്തുകളും 58 നഗരസഭകളും 30 ബ്ലോക്ക് പഞ്ചായത്തുകളുമാണ് സമ്പൂര്‍ണ ഖരമാലിന്യ സംസ്‌കരണ പദവിയിലേക്ക് ഉയര്‍ന്നത്. ശുചിത്വം എന്നത് നാടിന്റെ പ്രാഥമിക ചുമതലയാണെന്നത് എല്ലാ തദ്ദേശസ്ഥാപനങ്ങളും മനസില്‍വെക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ സര്‍ക്കാരിന്റെ കാലയളവില്‍തന്നെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളെയും ശുചിത്വപദവിയിലും ഭൂരിഭാഗം തദ്ദേശസ്ഥാനങ്ങളെയും സമ്പൂര്‍ണ ശുചിത്വപദവിയിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷനായി. തദ്ദേശ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."