വിദ്യാഭ്യാസ-സാമൂഹിക പുരോഗതിക്ക് വഖ്ഫ് സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണം: പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും സാമൂഹിക വികസനത്തിനും വഖ്ഫ് സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് നിയുക്ത എം.പി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംസ്ഥാന വഖ്ഫ് ബോര്‍ഡ് കോഴിക്കോട്ട് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖ്ഫ് സ്വത്തുക്കളില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ ഭൂമി അന്യാധീനപ്പെടും. കൊല്‍ക്കത്തയിലും ഹൈദരാബാദിലും മൈസൂരുവിലും മറ്റും വഖ്ഫ് ഭൂമി വന്‍തോതില്‍ ഇത്തരത്തില്‍ അന്യാധീനപ്പെട്ടിട്ടുണ്ട്. മുഴുവന്‍ സംസ്ഥാനങ്ങളിലും ന്യൂനപക്ഷവുമായി ബന്ധപ്പെട്ട പദ്ധതികള്‍ വരുമ്പോള്‍ അധികൃതര്‍ ആദ്യം സമീപിക്കുന്നത് വഖ്ഫ് ബോര്‍ഡിനെയാണ്. കേന്ദ്ര ഗവണ്‍മെന്റ് സഹായത്തോടെ ന്യൂനപക്ഷ വിദ്യാഭ്യാസ ഉന്നതിക്കും സാമൂഹിക ക്ഷേമത്തിനും ഉതകുന്ന പദ്ധതികള്‍ക്ക് വഖ്ഫ് ബോര്‍ഡ് നേതൃത്വം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
അഡ്വ.പി.വി സൈനുദ്ദീന്‍ വിഷയം അവതരിപ്പിച്ചു. ബോര്‍ഡ് അംഗങ്ങളായ അഡ്വ.എം ഷറഫുദ്ദീന്‍, അഡ്വ. ഫാത്തിമ റോസ്‌ന പ്രസംഗിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യാതിഥിയായി.
ചര്‍ച്ചയില്‍ മുക്കം ഉമര്‍ ഫൈസി, പിണങ്ങോട് അബൂബക്കര്‍, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, മുഹമ്മദ്‌മോന്‍ ഹാജി, നടുക്കണ്ടി അബൂബക്കര്‍, ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫ.എ. കെ അബ്ദുല്‍ഹമീദ്, ഒ. അബ്ദുറഹിമാന്‍, കെ.വി കുഞ്ഞമ്മദ്, എന്‍ജിനീയര്‍ പി. മമ്മദ്‌കോയ, അഡ്വ.എം മുഹമ്മദ്, സി.പി ചെറിയ മുഹമ്മദ്, ടി.പി ചെറൂപ്പ, ഇ. മുഹമ്മദലി, സി.ടി സക്കീര്‍ ഹുസൈന്‍, ഡോ.പി. പി യൂസുഫലി, മൊയ്തീന്‍കുട്ടി പി.ടി, ഡോ. അബ്ദുല്‍ അസീസ്. പി. ടി, നിസാര്‍ ഒളവണ്ണ, അബ്ദുല്‍ ഖാദര്‍ കാരന്തൂര്‍, ഇ.പി ഇമ്പിച്ചിക്കോയ, ഡോ.എ. ഐ റഹ്മത്തുല്ല, അഡ്വ.പി. എ അബ്ദുല്‍ മജീദ് പാറക്കാടന്‍, ഡോ.സെഡ്.എ അഷ്‌റഫ്, കെ.കെ മുഹമ്മദ്, കെ.പി മുഹമ്മദലി, സി.എന്‍ റസാഖ്, പി.ടി അബ്ദുറസാഖ് എന്നിവര്‍ പങ്കെടുത്തു. ബോര്‍ഡ് മെമ്പര്‍ എം.സി മായിന്‍ഹാജി സ്വാഗതവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ (ഇന്‍ ചാര്‍ജ്) യു. അബ്ദുല്‍ ജലീല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."