കാംപസുകളില്‍ മുന്നറിയിപ്പില്ലാതെ റെയ്ഡ് നടത്തണമെന്ന് എം.എസ്.എഫ്്്
കൊച്ചി: മഹാരാജാസിലേതിന് സമാനമായി കേരളത്തിലെ നിരവധി കോളജുകളില്‍ ആയുധപ്പുരകളുണ്ടെന്നും ഇവിടങ്ങളില്‍ മുന്നറിയിപ്പ് ഇല്ലാതെ റെയ്ഡ് നടത്താന്‍ പൊലിസ് തയാറാകണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്, മടപ്പള്ളി ഗവ.കോളജ്, കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. മഹാരാജാസ് കോളജില്‍ നിന്ന് കണ്ടെത്തിയ മാരകായുധങ്ങള്‍ കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള എസ്.എഫ്.ഐ അജന്‍ഡയുടെ ഭാഗമാണ്.
ഹോസ്റ്റലില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങള്‍ നിര്‍മാണ സാമഗ്രികളാണെന്ന് നിസാരവല്‍ക്കരിച്ച മുഖ്യമന്ത്രി വിദ്യാര്‍ഥി സമൂഹത്തെയും സമാധാനകാംക്ഷികളെയും പരിഹസിച്ചിരിക്കുകയാണെന്നും മിസ്ഹബ് ആരോപിച്ചു. കലാലയങ്ങളിലെ കലാപ അന്തരീക്ഷം അവസാനിപ്പിക്കാന്‍ വിദ്യാര്‍ഥികളുടെ ഒപ്പു ശേഖരണം നടത്തി ഡി.ജി.പി ടി.പി സെന്‍കുമാറിന് പൊതു പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ഷബീര്‍ ഷാജഹാന്‍, ജില്ലാ പ്രസിഡന്റ് അബ്ദുല്ല കാരുവള്ളി, ജനറല്‍ സെക്രട്ടറി നിജാസ് ജമാല്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."