പണംവച്ച് ചീട്ടുകളി; നാലു പേര് പിടിയില്‍
കൊച്ചി: അര്‍ധരാത്രി മട്ടാഞ്ചേരി ലോഗോ ജംഗ്ഷനടുത്തുള്ള ആളൊഴിഞ്ഞ അസര്ജ് ബില്‍ഡിങില്‍ പണം വച്ച് ചീട്ടുകളിച്ച നാലുപേരെ 61,000 രൂപയടക്കം പൊലിസ് പിടിയിലായി. മട്ടാഞ്ചേരി പുല്ലുപാടം, കരിയത്ത് വീട്ടില്‍ ഹംസ, മട്ടാഞ്ചേരി പുരുക്കാട് പറമ്പ് ഹാഷിം, മട്ടാഞ്ചേരി വി.എസ്.എസ് റോഡില്‍ ഷമീര്‍, മട്ടാഞ്ചേരി പുരുക്കാട് പറമ്പ് നജീബ് എന്നിവരാണ് ഷാഡോ പൊലിസും, മട്ടാഞ്ചേരി പൊലിസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ പിടിയിലായത്.
ഡെപ്യൂട്ടി പൊലിസ് കമ്മീഷണര്‍ ഡോക്ടര്‍ അരുള്‍ ആര്.ബി കൃഷ്ണയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബാബുകുമാറിന്റെ നിര്‍ദേശാനുസരണം ഷാഡോ എസ്.ഐ വി ഗോപകുമാറിന്റെ നേത്രത്വത്തിലാണ് തിരച്ചില്‍ നടന്നത്. സിറ്റിയില്‍ കുറ്റകൃത്യങ്ങള്‍ ഉന്മുലനം ചെയ്യുന്നതിനായി സിറ്റി പൊലിസിന്റെ ഷാഡോ വിഭാഗം അതീവ ജാഗ്രതയോടെയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഹാഷിഷുമായി മൂന്ന് യുവാക്കളെ കളമശ്ശേരിയില്‍ പിടികൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."