ഫലസ്തീനില്‍ 16കാരിയെ ഇസ്രാഈല്‍ പൊലിസ് വെടിവെച്ചു കൊന്നു
ജറൂസലം: ഫലസ്തീനില്‍ 16കാരിയെ ഇസ്രാഈല്‍ പൊലിസ് വെടിവെച്ചു കൊന്നു. ഫാത്തിമ ജീജിയാണ് കൊല്ലപ്പെട്ടത്. അക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഫാത്തിമക്കു നേരെ പൊലിസ് വെടിയുതിര്‍ത്തത്. ഫാത്തിമയുടെ മൃതദേഹത്തില്‍ നിന്ന് കത്തി കണ്ടെടുത്തതായും പൊലിസ് പറഞ്ഞു.
എന്നാല്‍ ഫാത്തിമയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇക്കാര്യം നിഷേധിച്ചു. ഫാത്തിമ ഒരിക്കലും അങ്ങിനെ ചെയ്യില്ലെന്നും അവളോട് പൊലിസ് അതിക്രമം പ്രവര്‍ത്തിച്ചെന്നും പിതാവ് പ്രതികരിച്ചു. തന്റെ അമ്മാവനെ കാണാനായി പോവുകയായിരുന്നു അവളെന്നും രക്ഷിതാക്കള്‍ പറഞ്ഞു. പുരാതന ജറൂസലമിലേക്കു പോവുന്നതിനിടെ ചെക്കപോസ്റ്റില്‍ വെച്ച് ഫാത്തിമക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
2016ല്‍ മാത്രം 101 ഫലസ്തീനികളെ ഇത്തരത്തില്‍ വെടിവെച്ചു കൊന്നതായി മനുഷ്യാവകാശ സംഘടന ഈയിടെ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 31 കൊച്ചു കുട്ടികളും ഉള്‍പെടുന്നു. 2917ല്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ കുട്ടിയാണ് ഫാത്തിമയെന്നും സംഘടനാ വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."