ഏതാനും ദിവസങ്ങള്‍ക്കകം പെട്രോള്‍ വില 90 കടക്കും; മുന്നറിയിപ്പുമായി മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: ഏതാനും ദിവസങ്ങള്‍ക്കകം സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 90 രൂപ കടക്കുമെന്ന് മന്ത്രി തോമസ് ഐസക്കിന്റെ മുന്നറിയിപ്പ്. ഇന്ധന വില വര്‍ധനക്കെതിരേ സി.പി.എം പിന്തുയോടെ നടത്തുന്ന ഇന്നത്തെ ദേശീയ ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് മന്ത്രി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്.
ആദ്യം സെഞ്ച്വറിയടിക്കുന്നത് ആരായിരിക്കും. ഡോളറിനെതിരേ രൂപയുടെ മൂല്യമോ, ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയോ എന്ന് ചോദിക്കുന്ന മന്ത്രി തോമസ് ഐസക്, വിലവര്‍ധനവിന്റെ പേരില്‍ നടക്കുന്ന പകല്‍ക്കൊള്ള അവസാനിപ്പിക്കാന്‍ എന്തെങ്കിലും പ്രധാനമന്ത്രി ചെയ്യുമോ എന്നും ചോദിക്കുന്നുണ്ട്.
ജനങ്ങളുടെ മടിശീല പിഴിഞ്ഞ് കോര്‍പറേറ്റുകളുടെ ഖജനാവു നിറയ്ക്കുന്ന ധാര്‍ഷ്ട്യത്തിനെതിരേ അതിശക്തമായ ജനരോഷമുയരണം. ദേശീയ ഹര്‍ത്താല്‍ ജനദ്രോഹികള്‍ക്ക് കനത്ത താക്കീതായി മാറണം. അടിക്കടി പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത് നാടിന്റെ നട്ടെല്ലൊടിക്കുകയാണ്. പ്രളയം തകര്‍ത്ത കേരളമാണ് ഈ വില വര്‍ധനയുടെ കെടുതിയ്ക്ക് ഏറ്റവും കൂടുതല്‍ ഇരയാകുന്നത്. ഈ സാഹചര്യത്തില്‍ ഒറ്റക്കെട്ടായ പ്രതിഷേധം നാം പ്രകടിപ്പിക്കേണ്ടതുണ്ടെന്നും തോമസ് ഐസക് ആഹ്വാനം ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."