പുനരധിവാസം: സ്ഥലം കണ്ടെത്താന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ ദുരന്ത സാധ്യതാ മേഖലകളില്‍നിന്നു ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഒരുങ്ങി റവന്യു വകുപ്പ്. വാസയോഗ്യമല്ലാത്ത മേഖലകളിലെ കുടുംബങ്ങളെ കണ്ടെത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. ഈ മേഖലകളിലെ ജനങ്ങളെ പുനരധിവസിപ്പിക്കാന്‍ പറ്റിയ സ്ഥലം കണ്ടെത്താനും മന്ത്രി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
മഴക്കെടുതിയെ തുടര്‍ന്ന് ചില സ്ഥലങ്ങള്‍ വാസയോഗ്യമല്ലാതായിട്ടുണ്ട്. വെള്ളം കയറിയ ചില വീടുകള്‍ തകര്‍ന്നുവീഴാതെ നില്‍ക്കുന്നുണ്ടെങ്കിലും ഭൂമി വിണ്ടുകീറിയതിനാല്‍ താമസയോഗ്യമല്ലാതായിട്ടുണ്ട്.
വീടു നഷ്ടപ്പെട്ടവരെയും വീട് വാസയോഗ്യമല്ലാതായവരെയും വാസയോഗ്യവും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ ഭൂമിയില്‍ പുനരധിവസിപ്പിക്കാനാണ് തീരുമാനം. അനുയോജ്യമായ ഭൂമി നല്‍കി അതില്‍ വീടുകള്‍വച്ചു താമസിപ്പിക്കുകയോ, ഭൂമിയുടെ ലഭ്യത കുറവുള്ള പ്രദേശങ്ങളില്‍ ഫ്‌ളാറ്റുകള്‍ നിര്‍മിച്ച് താമസിപ്പിക്കുകയോ ചെയ്യാം.
താമസയോഗ്യമല്ലാത്ത ഭൂമി ഒഴിവാക്കിക്കൊണ്ട് പുനരധിവാസ നടപടികള്‍ സ്വീകരിക്കണം. ഇതിനായി വാസയോഗ്യമല്ലാത്ത ഭൂമിയില്‍ താമസിക്കുന്ന കുടുംബങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അതത് ജില്ലകളിലെ കലക്ടര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവരെ മാറ്റിപ്പാര്‍പ്പിക്കാനുള്ള അനുയോജ്യമായ ഭൂമിയും കലക്ടര്‍മാര്‍ കണ്ടെത്തണം. ഈ മാസം ആറുമുതല്‍ മൂന്നാഴ്ചയ്ക്കകം ഇതുസംബന്ധിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."