കെജ്‌രിവാളിനെതിരായ അഴിമതിയാരോപണം: പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്
ന്യൂഡല്‍ഹി: അഴിമതിയാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. ഇന്ന് ഉച്ചക്ക് രണ്ടു മണിക്കാണ് ഒരു ദിവസത്തെ പ്രത്യേക സമ്മേളനം ചേരുക.
ട്വിറ്റര്‍ വഴിയാണ് അദ്ദേഹം നിയമ സഭ ചേരുന്ന കാര്യം പുറത്തു വിട്ടത്. വിജയം സത്യത്തിനായിരിക്കും. പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്നുമാണ് സന്ദേശം.
जीत सत्य की होगी। कल दिल्ली विधान सभा के विशेष सत्र से इसकी शुरुआत।
— Arvind Kejriwal (@ArvindKejriwal) May 8, 2017
അഴിമതി ആരോപണത്തില്‍ തന്റെ ആം ആദ്മി പാര്‍ട്ടിയുടെയും നിലപാട് അദ്ദേഹം സഭയില്‍ വിശദീകരിക്കും.
അതേസമയം, കപില്‍ മിശ്രയുടെ ആരോപണത്തിനെതിരെ കെജ്‌രിവാളിന്റെ ഭാര്യ സുനിത രംഗത്തെത്തി. തന്റെ സഹോദരന്‍ ജീവിച്ചിരിപ്പില്ലെന്നും മുന്‍കൂട്ടി തയാറാക്കിയ തിരക്കഥ വിവേക ശ്യൂന്യനായ കപില്‍ മിശ്ര വായിക്കുകയാണെന്നും സുനിത ട്വീറ്റ് ചെയ്തു.
ആരോഗ്യമന്ത്രി സത്യേന്ദ്രജയിനില്‍ നിന്ന് കെജ്‌രിവാള്‍ രണ്ടുകോടി രൂപ കൈക്കൂലി വാങ്ങുന്നത് കണ്ടുവെന്നാണ് ഡല്‍ഹി ജലവിഭവ മന്ത്രിയായിരുന്ന കപില്‍ മിശ്രയുടെ ആരോപണം. കുടിവെള്ള മാഫിയ നല്‍കിയ പണമാണിതെന്നും അദ്ദേഹം ആരോപിക്കുന്നു.
My brother in law is no more n this stupid man is speaking all written script without any mind.
— Sunita Kejriwal (@KejriwalSunita) May 8, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."