വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നവര്‍ സ്വന്തം ജീവിതമാണ് തകര്‍ക്കുന്നത് ഡോ . രഞ്ജിത്ത് കുമാര്‍
ദോഹ .ജീവിതത്തിലെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തുന്നവര്‍ യഥാര്‍ഥത്തില്‍ സ്വന്തം ജീവിതമാണ് തകര്‍ക്കുന്നത്. വേണ്ടാത്ത ചിന്തകളിലേക്കും പ്രവര്‍ത്തികളിലേക്കും മനസ്സും ശരീരവും കടക്കുമ്പോള്‍ വ്യക്തികള്‍ മാത്രമല്ല അടുത്ത് ജനിക്കാന്‍ പോകുന്ന തലമുറവരെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നു പ്രശസ്ത ട്രെയ്‌നറും കൗണ്‍സിലറുമായ ഡോ. രഞ്ജിത്ത് കുമാര്‍ അഭിപ്രായപ്പെട്ടു.
ക്യൂനെസ്റ്റ് എം ഇ എസ് ഓഡിറ്റോറിയത്തില്‍ സഘടിപ്പിച്ച സ്‌നേഹസ്പര്‍ശം പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പെരുമാറ്റ രീതി നാം പാടെ മാറ്റേണ്ടിയിരിക്കുന്നു. പുരുഷ വേഷം കെട്ടുന്ന സ്ത്രീയും സ്ത്രീ വേഷം കെട്ടുന്ന പുരുഷനും ട്രാന്‍സ്‌ജെന്റെര്‍ തലമുറയെയാണ് സൃഷ്ടിക്കുന്നത് എന്നത് ബോധപൂര്‍വ്വം മറക്കുന്നു. അഹങ്കാരവും അഹംഭാവവും എന്നതൂക്കം മനസ്സില്‍ നിന്നും മാറ്റിയാല്‍ ഇന്നുകാണുന്ന ഒട്ടുമിക്ക പ്രശങ്ങള്‍ക്കും പരിഹാരമായി. ലഹരിമുക്ത സമൂഹത്തെ വാര്‍ത്തെടുക്കാന്‍ ഓരോ രക്ഷിതാക്കളും മുന്നോട്ടു വന്നിട്ടില്ലെങ്കില്‍ നാളെ നിങ്ങളുടെ കുട്ടികള്‍ നിങ്ങളുടെതല്ലാതെയായി മാറും എന്നു അദ്ദേഹം മുന്നറിയിപ്പു നല്‍കി .
സ്വാന്തന പരിചരണ രംഗത്ത് ഐ എസ് ഓ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംഘടനയായ കൊയിലാണ്ടി നെസ്റ്റിന്റെ ഖത്തര്‍ ചാപ്റ്റര്‍ ആയ ക്യൂനെസ്റ്റ്ന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ചു ദോഹയില്‍ നടത്തിയസ്‌നേഹസ്പര്‍ശം കുടുംബങ്ങള്‍ അടക്കം നൂറുക്കണക്കില്‍ ആളുകള്‍ പങ്കെടുത്തു
ഇന്ത്യന്‍ എംബസ്സി കമ്മ്യൂണിട്ടി കൌണ്‍സിലര്‍ ശ്രീ രാജേഷ് കംബ്ലൈ ഉദ്ഘാടനംചെയ്തു. 'സ്‌നേഹസ്പര്‍ശം' നിയാര്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ അഷ്‌റഫ് കെ പി അദ്ധ്യക്ഷം വഹിച്ചു. പ്രോഗ്രാം ചെയര്‍മാന്‍ എന്‍.ഇ. അബ്ദുല്‍ അസീസ് ആമുഖ പ്രഭാഷണം നടത്തി. ക്യൂനെസ്റ്റ് പ്രസിഡണ്ട് വി.പി. ബഷീര്‍ , ജനറല്‍സെക്രട്ടറി എം.ടി. ഹമീദ് , നെസ്റ്റ് കൊയിലാണ്ടി പ്രസിഡണ്ട് ശ്രീ അബ്ദുള്ള കുരുവഞ്ചേരി , ജനറല്‍സെക്രട്ടറി ടി. കെ. യൂനുസ് , ശുഐബ് പി.കെ ., കെ നെസ്റ്റ് പ്രസിടണ്ട് അബ്ദുല്‍ ഖാലിക്ക് , നിയാര്‍ക്ക് ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ ശ്രീ സ്വാലിഹ് ബാത്ത , ക്യൂനെസ്റ്റ് വൈസ് പ്രസിടണ്ട് രാമന്‍ നായര്‍ , രക്ഷാധികാരി കെ. കെ. വി. മുഹമ്മദ് അലി, ഇ. പി. അബ്ദുറഹിമാന്‍ ( കെയര്‍ ന്‍ ക്യൂര്‍ ) , എം പി മുഹമ്മദ് ഷാഫി ഹാജി ടി.കെ.മുസ്തഫ (നെസ്റ്റ് എക്‌സികുടീവ് അംഗം), ഫൈസല്‍ മൂസ്സ , ഹംസ കെ.കെ സംസാരിച്ചു.
ചടങ്ങില്‍ കോയിലാണ്ടിയില്‍ ഭിന്നശേശിയുള്ള കിട്ടികള്‍ക്കായി തുടങ്ങുന്ന അന്താരാഷ്ട്ര നിലവാരമുള്ള നെസ്റ്റ് ഇന്റര്‍നാഷണല്‍ റിസര്‍ച് സെന്റര്‍ ( നിയാര്‍ക്ക് ) ന്റെ വെബ്‌സൈറ്റ് മുഹമ്മദ് ഈസ ഉദ്ഘാടനം
ചെയ്തു നിയാര്‍ക്ക് ഫൈസ്ബുക്ക് പേജ് ഗഷാം എം.ഡി. ശ്രീ ആര്‍.പി .മുഹമ്മദ് പ്രകാശനം ചെയ്തു. പ്രോഗ്രാം കണ്‍വീനര്‍ മുസ്തഫ എം.വി. സ്വാതാവും ട്രഷറര്‍ സിറാജ് എ ഖാദര്‍ നന്ദിയും പറഞ്ഞു.
ഡോക്ടര്‍ രജിത് കുമാറിന് ക്യൂനെസ്റ്റ് ഉപഹാരം ഇഖ്ബാല്‍ പാലോറ നല്‍കി. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജി. സി. സി. പ്രധിനധികളായ സലിഹു ബാത്ത , യൂനുസ് ടി.കെ. , ശുഹൈബ് പി കെ , ഖാലിക്ക് , അബ്ദുള്ള കുരുവഞ്ചേരി , വാഹിദ്, എന്നിവരെയും നിയാര്‍ക്ക് ഐ ടി സപ്പോര്‍ട്ടര്‍ സാഗര്‍ താപ്പ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."