HOME
DETAILS
MAL
വിഷയദാരിദ്രമുള്ള പ്രതിപക്ഷത്തെ എന്തിന് ഭയക്കണം: മുഖ്യമന്ത്രി
backup
May 09 2017 | 05:05 AM
തിരുവനന്തപുരം: വിഷയ ദാരിദ്യ്രമുള്ള പ്രതിപക്ഷത്തെ എന്തിനു ഭയക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കിഫ്ബിക്കെതിരായ മന്ത്രി ജി. സുധാകരന്റെ പരാമര്‍ശം മുന്‍നിര്‍ത്തിയുള്ള ആദ്യ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കിഫ്ബിക്കെതിരെ ഒരക്ഷരം പോലും മന്ത്രി സുധാകരന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി വിവാദം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കാത്ത സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
നേരത്തേ, ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് അനുവദിക്കാനാകില്ലെന്ന് സ്പീക്കര്‍ പറഞ്ഞു. എന്നാല്‍ ഇതിനെതിരേ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് ആദ്യ സബ്മിഷനായി വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."