HOME
DETAILS

ഇന്നലെ കിങ് മേക്കര്‍, ഇന്ന് ജോക്കര്‍

  
backup
May 23 2019 | 18:05 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%86-%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d

 

അമരാവതി: മോദി സര്‍ക്കാരിനെ താഴെയിറക്കാനും പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാനും ഓടി നടന്ന് അവസാനം കിടപ്പാടം നഷ്ടമായവന്റെ അവസ്ഥയിലാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. 25 ലോക്‌സഭാ സീറ്റുകളും തൂത്തുവാരിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 175ല്‍ 147 സീറ്റുകള്‍ നേടി വന്‍ നേട്ടമാണ് സ്വന്തമാക്കിയത്. നായിഡുവിന്റെ തെലുഗുദേശമാവട്ടെ 25 സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ്. നായിഡുവിന്റെ രാഷ്ട്രീയ പാപ്പരത്തമാണ് പാര്‍ട്ടിയെ വന്‍ തോല്‍വിയിലേക്ക് നയിച്ചതെന്നു പറയപ്പെടുന്നു.
2018 മാര്‍ച്ച് വരെ എന്‍.ഡി.എ സര്‍ക്കാരില്‍ ഘടകകക്ഷിയായിരുന്ന ടി.ഡി.പി ആന്ധ്രയ്ക്ക് പ്രത്യേക പദവി അംഗീകരിക്കപ്പെടാതിരുന്നതോടെയാണ് പിന്തുണ പിന്‍വലിച്ചത്. തുടര്‍ന്ന് ഒറ്റയ്ക്ക് മത്സരിച്ച് തെരഞ്ഞെടുപ്പിനു ശേഷം യു.പി.എയോടൊപ്പം ചേരുമെന്നു പറഞ്ഞിരിക്കുകയായിരുന്നു. ബി.ജെ.പിയെ തോല്‍പിക്കുന്നതിനായി കോണ്‍ഗ്രസ് ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികളുമായി ദേശീയതലത്തില്‍ വിശാലസഖ്യം രൂപീകരിക്കുന്നതിനു വേണ്ടി ഓടിനടക്കുകയായിരുന്നു നായിഡു.


ഇതിനായി മമത ബാനര്‍ജി, അരവിന്ദ് കെജ്‌രിവാള്‍, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളെ ഒന്നിപ്പിക്കാന്‍ കൂടിക്കാഴ്ചകള്‍ നടത്തിവരുന്നതിനിടെ സ്വന്തം കാലിനു കീഴിലെ മണ്ണ് ഒഴുകിപ്പോവുന്നത് തിരിച്ചറിയാനോ തടയാനോ അദ്ദേഹത്തിനായില്ല. ആന്ധ്രക്ക് പ്രത്യേക പദവി ഉറപ്പുനല്‍കി പ്രചാരണം നടത്തിയ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി സംസ്ഥാനത്തെ കര്‍ഷകരോഷമാണ് പ്രധാന ആയുധമാക്കിയത്. ആ തീ ജനഹൃദയങ്ങളിലേക്ക് പടര്‍ന്നതോടെ വോട്ടായി മാറുകയായിരുന്നു.
കര്‍ഷക കുടുംബത്തില്‍ പിറന്ന നായിഡുവിന് അത് തിരിച്ചറിയാനായില്ല. തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് കര്‍ഷകര്‍ക്കായി നായിഡു കോടികള്‍ വാരിവിതറിയെങ്കിലും പ്രബുദ്ധരായ വോട്ടര്‍മാരെ ചാക്കിലാക്കാന്‍ അതു മതിയായിരുന്നില്ല. അവര്‍ മാറ്റം ആഗ്രഹിച്ചു കഴിയുകയായിരുന്നു. മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ മകന് അതു കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. ഒടുവില്‍ പഴയ കിങ് മേക്കര്‍ രാജിവച്ചൊഴിയുമ്പോള്‍ പൊതുജനത്തിനു മുന്‍പില്‍ അദ്ദേഹം ജോക്കറായി മാറുകയാണ്.


യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നായിഡു അടിയന്തരാവസ്ഥ കാലത്ത് സഞ്ജയ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. 1978ലാണ് അദ്ദേഹം കോണ്‍ഗ്രസ് ബാനറില്‍ എം.എല്‍.എ ആയത്. തുടര്‍ന്ന് പ്രായം കുറഞ്ഞ മന്ത്രിയുമായി. തെലുഗ് സിനിമയിലെ മുടിചൂടാ മന്നനായ എന്‍.ടി രാമറാവുവിന്റെ മകള്‍ ഭുവനേശ്വരിയെ വിവാഹം ചെയ്ത് പതിയെ ടി.ഡി.പിയില്‍ ചേക്കേറിയതോടെ നായിഡുവിന്റെ ജീവിതം മാറിമറിഞ്ഞു.


എന്‍.ടി.ആറിന്റെ പാര്‍ട്ടി 1983ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ജയം നേടിയപ്പോള്‍ നായിഡു ടി.ഡി.പി സ്ഥാനാര്‍ഥിയോടു തോറ്റു. അതോടെയാണ് ടി.ഡി.പിയിലേക്ക് കളംമാറിയത്. വര്‍ഗീയതക്കെതിരേ പ്രസംഗിച്ചു നടക്കുന്നതിനിടെ പിന്നീട് അവസരം കിട്ടിയപ്പോള്‍ എന്‍.ഡി.എയിലേക്കു മാറിയ നായിഡുവിന് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍ നിന്ന് ചതിയന്‍ എന്ന വിളിയും കേള്‍ക്കേണ്ടിവന്നു. എന്‍.ഡി.എ വിട്ട് വീണ്ടും യു.പി.എയോടൊപ്പം പോയപ്പോഴായിരുന്നു ഇത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിപ മരണം; അതിര്‍ത്തികളില്‍ പരിശോധന നടത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago