HOME
DETAILS
MAL
ജയില്‍ വകുപ്പിന്റെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ രണ്ടു പേര്‍ക്കുകൂടി മര്‍ദ്ദനമേറ്റതായി പരാതി
backup
October 11 2020 | 06:10 AM
തൃശൂര്‍: ജയില്‍ വകുപ്പിന്റെ കൊവിഡ് നിരീക്ഷണകേന്ദ്രത്തില്‍ രണ്ടു പേര്‍ക്കുകൂടി മര്‍ദ്ദനമേറ്റതായി പരാതി. ആളൂര്‍, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ മോഷണക്കുറ്റത്തിന് അറസ്റ്റിലായ രണ്ടു പ്രതികള്‍ക്കാണ് ക്രൂരമായ മര്‍ദനമേറ്റതായി റിപ്പോര്‍ട്ടുള്ളത്.
തൃശൂര്‍ മിഷന് ക്വാര്‍ട്ടേഴ്സിലെ അമ്പിളിക്കല സ്വകാര്യ ഹോസ്റ്റലാണ് ജയില്‍ വകുപ്പ് ഏറ്റെടുത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രമാക്കിയത്.
അറസ്റ്റിലാകുന്ന പ്രതികളെ ആദ്യം ഇവിടെയാണ് താമസിപ്പിക്കുക. ശേഷം കൊവിഡ് ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷമാണ് ജയിലിലേക്ക് മാറ്റുകയുള്ളൂ. നേരത്തെ കഞ്ചാവു കേസിലെ പ്രതിയായ ഷെമീര്‍ ജയില്‍ കസ്റ്റഡിയില്‍ മരിച്ചതോടെയാണ് കൂടുതല്‍ പരാതികള്‍ പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."