HOME
DETAILS

ജയിച്ചവരില്‍ എക്‌സിറ്റ് പോളും

  
backup
May 23 2019 | 18:05 PM

%e0%b4%9c%e0%b4%af%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d

 

ന്യൂഡല്‍ഹി: എന്‍.ഡി.എ 300 സീറ്റുകളിലധികം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് തെരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസിന്റെ സീറ്റുകളിലെ കുറവുകളും എക്‌സിറ്റ് പോളുകള്‍ ഏകദേശം പ്രവചിച്ചു.
ഇന്ത്യാടുഡെ-ആക്‌സിസ്, ടുഡേയ്‌സ് ചാണക്യ എന്നിവര്‍ യഥാര്‍ത്ഥ ഫലത്തോട് അടുത്ത പ്രവചനം നടത്തി. എന്‍.ഡി.എ 339-365 സീറ്റുകള്‍ നേടുമെന്നായിരുന്നു ഇന്ത്യാടുഡെ-ആക്‌സിസ് പ്രവചനം. യുപി.എ 77-108 സീറ്റുകള്‍ നേടുമെന്നും പ്രവചിച്ചു. എന്‍.ഡി.എക്ക് 350 സീറ്റായിരുന്നു ചാണക്യയുടെ പ്രവചനം.


2014ല്‍ എന്‍.ഡി.എ 340 സീറ്റ് നേടുമെന്ന ടുഡേയ്‌സ് ചാണക്യയുടെ പ്രവചനവും ശരിയായ ഫലത്തോട് അടുത്തുവന്നിരുന്നു.
304 സീറ്റായിരുന്നു സര്‍വേകളുടെ ശരാശരി വിലയിരുത്തല്‍. ബി.ജെ.പി അനുകൂല ചാനലായ റിപ്പബ്ലിക് ടിവി എന്‍.ഡി.എക്ക് പരമാവധി 315 സീറ്റുകളാണ് പ്രവചിച്ചിരുന്നത്. യു.പി.എക്ക് 125 സീറ്റുകള്‍ വരെയും പ്രവചിച്ചു. ടൈംസ് നൗ-സി.എന്‍.എക്‌സ് എന്‍.ഡി.എക്ക് 306 സീറ്റുകള്‍ സാധ്യത കല്‍പിച്ചു. യു.പി.എ 132 സീറ്റുകള്‍ നേടുമെന്ന് ടൈംസ് നൗ പ്രവചിച്ചു. എന്‍.ഡി.എക്ക് 300, യു.പി.എ 127 എന്നിങ്ങനെയായിരുന്നു എന്‍.ഡി.ടി.വി പ്രവചനം.


ഏറ്റവുമധികം ലോക്‌സഭാ സീറ്റുകളുള്ള ഉത്തര്‍പ്രദേശിലെ ജനവിധി സംബന്ധിച്ച് സര്‍വേകള്‍ വ്യത്യസ്തമായ ചിത്രമാണു നല്‍കിയിരുന്നത്. ടൈംസ്‌നൗ-വി.എം.ആര്‍ സര്‍വേ യുപിയില്‍ 58 സീറ്റാണ് എന്‍.ഡി.എക്ക് പ്രവചിച്ചത്.
എ.ബി.പി 22 സീറ്റ് മാത്രമായിരുന്നു പ്രവചിച്ചത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് രണ്ടു സീറ്റുകളില്‍ മാത്രമേ ജയിക്കൂ എന്ന ടൈംസ് നൗ ഫലവും ഏകദേശം ശരിയായി. മിക്ക സര്‍വേകളും കേരളത്തിലും തമിഴ്‌നാട്ടിലും പഞ്ചാബിലും മാത്രമാണു യു.പി.എക്കു നേട്ടം പ്രവചിച്ചത്. ഇതും ശരിയെന്നു ഫലം തെളിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago