HOME
DETAILS
MAL
സ്കൂള്‍ നവീകരണ പദ്ധതിയില്‍ കുലശേഖരമംഗലം സ്കൂളിനെ ഉള്‍പ്പെടുത്തണമെന്ന്
backup
July 24 2016 | 21:07 PM
വൈക്കം: സംസ്ഥാന സര്‍ക്കാരിന്റെ ഹൈടെക് സ്ക്കൂള് നവീകരണപദ്ധതിയില്‍ നിയോജകമണ്ഡലത്തില്‍ നിന്നും കുലശേഖരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്ക്കൂളിനെ ഉള്‍പ്പെടുത്തണമെന്ന് എ.ഐ.വൈ.എഫ് മറവന്തുരുത്ത് പഞ്ചായത്ത് സമ്മേളനം ആവശ്യപ്പെട്ടു.
കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഓരോ മണ്ഡലത്തിലും ഓരോ സര്‍ക്കാര്‍ സ്ക്കൂളുകളെ ഹൈടെക് സ്ക്കൂളുകളായി ഉയര്‍ത്തുന്ന പദ്ധതി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ശതാബ്ദി പിന്നിട്ട കുലശേഖരമംഗലം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂളില്‍ മറവന്തുരുത്ത്, ചെമ്പ്, ഉദയനാപുരം പഞ്ചായത്തുകളിലെ തീര്‍ത്തും സാധാരണക്കാരായ കുട്ടികളാണ് പഠിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."