' തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമുള്ള, ദിവസം ശരാശരി പത്ത് ദലിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന നാട്'- ജനാധിപത്യ ഇന്ത്യയെ കുറിച്ച് ബി.ബി.സി ലോകത്തോട് പറയുന്നു
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഇന്ത്യയുടെ ചീഞ്ഞളിഞ്ഞ മുഖത്തിന്റെ ചെറിയൊരു ഭാഗം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി ബി.ബി.സിയിലെ ലേഖനം. ഇന്നും തൊട്ടു കൂടാത്തവരുള്ള നാടാണ് ഇന്ത്യയെന്ന് ബി.ബി.സിയില്‍ വന്ന ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ദിവസം ശരാശരി പത്തു ദലിത് സ്ത്രീകള്‍ ഇവിടെ ബലാത്സംഗം ചെയ്യപ്പെടുന്നതായും ലേഖനത്തില്‍ പറയുന്നു.
ഹാത്രസ് സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച 'ഒരു സ്ത്രീയെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്തതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു, എന്തു കൊണ്ടാണ് പൊലിസ് ഇത് നിഷേധിക്കുന്നത്'- എന്ന ലേഖനത്തിലാണ് പരാമര്‍ശം.
ഹാത്രസ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതു മുതല്‍ പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌ക്കരിച്ചതു വരെയുള്ള മുഴുവന്‍ കാര്യങ്ങളും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. കേസില്‍ പൊസിസലിന്റെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയും പ്രതികളുടെ മോചനത്തിനായുള്ള മുറവിളിയും ഇതില്‍ വിശദമാക്കുന്നു. രാജ്യത്തെ ജാതിവ്യവസ്ഥയെ കുറിച്ചും താഴ്ന്ന ജാതിയില്‍ പെട്ടവര്‍ അനുഭവിക്കുന്ന ദുരിതത്തെ കുറിച്ചും ഇതില്‍ പറയുന്നുണ്ട്.
Hathras case: A woman repeatedly reported rape. Why are police denying it?
നേരത്തെ ഈ ലേഖനം രാഹുല്‍ ഗാന്ധി ട്വീറ്റില്‍ പങ്കു വെച്ചിരുന്നു. ഇന്ത്യന്‍ ജനതയില്‍ വലിയൊരു ഭാഗം മുസ്ലിങ്ങളേയും ദലിതരേയും ഗോത്രവര്‍ഗങ്ങളേയും മനുഷ്യരായി പരിഗണിക്കുന്നു പോലുമില്ലെന്നതാണ് ലജ്ജാകരമായ സത്യം എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."