HOME
DETAILS
MAL
കടുത്തുരുത്തിയില്‍ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് വിമത പ്രസിഡന്റ്
backup
May 09 2017 | 09:05 AM
കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ് എം വിമത അംഗം അന്നമ്മ രാജു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നാലിനെതിരെ എഴ് വോട്ട് നേടിയാണ് വിജയം. ഇതോടെ യു.ഡി.എഫിന് ബ്ലോക് പഞ്ചായത്ത് ഭരണം നഷ്ടമായി.
13 അംഗ ബ്ലോക്ക് പഞ്ചായത്തില്‍ എല്‍.ഡി.എഫ് ആറ്, കേരള കോണ്‍ഗ്രസ് എം നാല്, കോണ്‍ഗ്രസ് രണ്ട്, സ്വതന്ത്രന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
വിമത അംഗത്തിനെതിരെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നു. ഈ സ്ഥാനാര്‍ഥിക്ക് നാല് വോട്ട് ലഭിച്ചു. മാണി വിഭാഗം സ്ഥാനാര്‍ഥിയെ പിന്തുണക്കാതെ രണ്ടംഗങ്ങളുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."