അഡ്വ. ഹബീബ്റഹ്മാന്‍ രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് മാതൃക: പി.ജി മുഹമ്മദലി
തളിപ്പറമ്പ്: എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.പി ഹബീബ്‌റഹ്മാന്‍ സംസ്ഥാനതല അനുസ്മരണ സമ്മേളനം തളിപ്പറമ്പ് സര്‍സയ്യിദ് ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
അഡ്വ.പി ഹബീബ് റഹ്മാന്റെ ഓര്‍മകള്‍ പോലും പുതിയ കാലത്തെ പ്രവര്‍ത്തനരംഗത്ത് കരുത്തു പകരുന്നതാണെന്ന് പി.ജി മുഹമ്മദലി പറഞ്ഞു. ജൂലൈ 30,31 തീയതികളില്‍ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായിട്ടാണ് അഡ്വ.പി ഹബീബ്‌റഹ്മാന്‍ അനുസ്മരണ സമ്മേളനം ഇത്തവണ അദ്ദേഹത്തിന്റെ ജന്മനാടായ തളിപ്പറമ്പില്‍ നടത്തിയത്.
ജാബിര്‍ പാട്ടയം അധ്യക്ഷനായി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി മുഖ്യപ്രഭാഷണവും എം.എസ്.എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ.ടി.പി.വി കാസിം അനുസ്മരണ പ്രഭാഷണവും നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, തളിപ്പറമ്പ് നഗരസഭ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, വി.പി വമ്പന്‍, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, കെ.കെ അബ്ദുറഹ്മാന്‍, പി.കെ സുബൈര്‍, ഷാക്കിര്‍ ആഡൂര്‍, സി.പി.വി അബ്ദുള്ള, പി.എ സൈഫുദ്ദീന്‍, പി മുഹമ്മദ് ഇഖ്ബാല്‍, അബൂബക്കര്‍ വായാട്, പി.കെ ഹംസക്കുട്ടി, ഫൈസല്‍ ചെറുകുന്നോന്‍, കെ.വി ഹുദൈഫ്, മുഹമ്മദ് കുഞ്ഞി കുപ്പം, ഷജീര്‍ ഇഖ്ബാല്‍, ഒ.കെ ജാസിര്‍, ളാഹിര്‍ കുട്ടുക്കന്‍, ആസിഫ് ചപ്പാരപ്പടവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."