വസ്ത്രമുരിഞ്ഞ് പരിശോധന: പ്രിന്‍സിപ്പല്‍ മാപ്പ് പറയണമെന്ന് സി.ബി.എസ്.ഇ
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷക്കിടയിലെ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ചുള്ള പരിശോധന നിര്‍ഭാഗ്യകരമെന്ന് സി.ബി.എസ്.ഇ. സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും സി.ബി.എസ്.ഇ. കണ്ണൂരില്‍ ഉണ്ടായ സംഭവം തികച്ചും നിര്‍ഭാഗ്യകരമാണ്. ചില അധ്യാപകരുടെ അമിതാവേശമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സിബിഎസ്ഇ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
വിദ്യാര്‍ത്ഥിനികളോട് കണ്ണൂര്‍ സ്കൂളിലെ പ്രിന്‍സിപ്പല്‍ നിരുപാധികം മാപ്പ് പറയണമെന്നും സി.ബി.എസ്.ഇ ആവശ്യപ്പെട്ടു.
ഭാവിയില്‍ ഇത്തരം നിരുത്തരവാദിത്തപരമായ സമീപനം ജീവനക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും സി.ബി.എസ്.ഇ വ്യക്തമാക്കി. സംഭവം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. ഡ്രസ് കോഡ് അടക്കമുള്ള മാനദണ്ഡങ്ങള്‍ ബുള്ളറ്റിനിലും, വെബ്സൈറ്റിലും, അഡ്മിറ്റ് കാര്‍ഡിലും, ഇമെയിലിലും എസ്എംഎസ് മുഖേനയും വിദ്യാര്‍ഥികളെ അറിയിച്ചിരുന്നുവെന്നും സി.ബി.എസ്.ഇ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."