HOME
DETAILS
MAL
പരീക്ഷ: ആശങ്കകള്‍ ഇല്ലാതാക്കണമെന്ന് കെ.എ.എം.എ
backup
September 10 2018 | 00:09 AM
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്ന് മാറ്റിവച്ച പാദവാര്‍ഷിക പരീക്ഷകള്‍ നടത്തുന്നതിനെക്കുറിച്ചും വിവിധ സ്‌കൂള്‍ മേളകള്‍ നടത്തുന്നതിനെക്കുറിച്ചും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള ആശങ്കകള്‍ ഇല്ലാതാക്കണമെന്ന് കേരളാ അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെ.എ.എം.എ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.പാദവാര്‍ഷിക പരീക്ഷക്കായി എത്തിച്ച ചോദ്യപേപ്പറുകള്‍ വിദ്യാലയങ്ങളില്‍ കെട്ടിക്കിടക്കുകയാണ്. ഈ ചോദ്യപേപ്പറുകള്‍ പിന്‍വലിച്ച് സ്‌കൂള്‍തലത്തില്‍ ചോദ്യങ്ങളുണ്ടാക്കി ക്ലാസ് പരീക്ഷകള്‍ നടത്തുന്നതിന് അനുമതി നല്‍കണമെന്ന് സംസ്ഥാന പ്രസിഡന്റ് എ.എ ജാഫര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദ്ദീന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."