വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമം നടത്താമെന്നു തെളിയിച്ച് എഎപി
ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം എങ്ങനെ നടത്താമെന്ന് നിയമസഭയില്‍ തെളിയിച്ച് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ.
ഡല്‍ഹി നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് എ.എ.പി എം.എല്‍.എ സൗരഭ് ഭരദ്വാജ് വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താമെന്നു തെളിയിച്ചത്.
എന്‍ജിനീയറിംഗ് ബിരുദധാരിയായ ആളാണ് താനെന്ന് പരിചയപ്പെടുത്തിയായിരുന്നു എംഎല്‍എയുടെ പ്രകടനം.
ക്രമക്കേട് നടത്തുന്നതിനു മുന്‍പും ശേഷവും വോട്ടിങ് നിലയില്‍ വരുന്ന വ്യത്യാസം അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു രഹസ്യകോഡ് നല്‍കുന്നതിന് മുന്‍പ് എഎപിയുടെ ചിഹ്നത്തില്‍ പത്ത് വോട്ട് ചെയ്തത് ഫലം വന്നപ്പോള്‍ ബിജെപിയുടെ പേരിലായി.
ഒരോ സ്ഥാനാര്‍ഥിക്കും രഹസ്യ കോഡ് ഉണ്ടെന്നും യന്ത്രത്തില്‍ ഒരു രഹസ്യ കോഡ് നല്‍കിയാല്‍ പോള്‍ ചെയ്യുന്ന എല്ലാ വോട്ടും ഒരു കക്ഷിക്ക് കിട്ടുമെന്നുമെന്നും ഭരദ്വാജ് പറഞ്ഞു.
അട്ടിമറി നടത്തുന്നതിന് മദര്‍ബോര്‍ഡ് മാറ്റിയാല്‍ മതി. ഇതിന് ഒന്നര മിനുട്ടു സമയം മാത്രമേ ആവശ്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
ഭരദ്വാജിന്റെ ആരോപണത്തെ തുടര്‍ന്നു ബിജെപി എംഎല്‍എമാര്‍ സഭയില്‍ ബഹളമുണ്ടാക്കി. ബിജെപി എംഎല്‍എ വിജേന്ദ്രഗുപ്തയെ സ്പീക്കര്‍ പുറത്താക്കി.
- For the first time in India
— AAP (@AamAadmiParty) May 9, 2017
- LIVE Demo of EVM tampering
- See for yourself
- Share with everyone#WeChallengeEC pic.twitter.com/PxOYoqvV0D
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."