2016-17 വര്‍ഷത്തില്‍ ഭക്ഷ്യധാന്യ ഉല്പാദനം റെക്കോര്‍ഡിട്ടു
ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഭക്ഷ്യധാന്യത്തില്‍ റെക്കോര്‍ഡ് ഉല്പാദനം. കൃഷി മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 2016-17 വര്‍ഷത്തില്‍ 273.38 മില്യണ്‍ ടണ്‍ ധാന്യങ്ങളാണ് ഉല്പാദിപ്പിച്ചത്.
മുന്‍ റെക്കോര്‍ഡിനേക്കാള്‍ 8.34 മില്യണ്‍ ടണ്‍ ഉല്പാദനമാണ് ഇപ്രാവശ്യം വര്‍ധിച്ചത്. 2013-14 വര്‍ഷത്തില്‍ 265.04 മില്യണ്‍ ടണ്‍ ഉല്പാദനമായിരുന്നു മുമ്പത്തെ റെക്കോര്‍ഡ്.
അരിയുടെ മൊത്തം ഉല്പാദനത്തിനും പുതിയ റെക്കോര്‍ഡ് ഉണ്ടായി. മുന്‍ വര്‍ഷത്തേക്കാളും 2.50 മില്യണ്‍ ടണ്‍ വര്‍ധിച്ച് 109.15 മില്യണ്‍ ടണ്‍ അരി ഉല്പാദിപ്പിക്കാനായി. മുന്‍വര്‍ഷത്തെ റെക്കോര്‍ഡ് 104.41 മില്യണ്‍ ടണ്‍ ആയിരുന്നു.
ഗോതമ്പ് ഉല്പാദനത്തിലും നല്ല വര്‍ധനയുണ്ടായി. മുന്‍വര്‍ഷത്തില്‍ 92.29 മില്യണ്‍ ടണ്‍ ഉല്പാദനമായിരുന്നുവെങ്കില് ഇപ്രാവശ്യം 5.15 മില്യണ്‍ ടണ്‍ കൂടി 97.15 മില്യണ്‍ ടണ്ണിലെത്തി.
അതേസമയം, കരിമ്പ് ഉല്പാദനത്തില് ഗണ്യമായ കുറവുണ്ടായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 42.42 മില്യണ്‍ ടണ്‍ ഉല്പാദനമാണ് കുറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."