HOME
DETAILS

ഞെട്ടല്‍ മാറാതെ എ.കെ.ജി സെന്റര്‍

  
backup
May 23 2019 | 19:05 PM

%e0%b4%9e%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b4%be%e0%b4%a4%e0%b5%86-%e0%b4%8e-%e0%b4%95%e0%b5%86-%e0%b4%9c%e0%b4%bf-%e0%b4%b8%e0%b5%86

 

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ ആദ്യാന്തം ശോകമൂകമായിരുന്നു എ.കെ.ജി സെന്റര്‍.
രാവിലെ തന്നെ ആവേശത്തോടെ എ.കെ.ജി സെന്ററിലെ ടി.വിക്കു മുന്‍പില്‍ അണിനിരന്നവരെ നിരാശരാക്കിയാണ് വോട്ടെണ്ണലിന്റെ ഓരോ നിമിഷവും കടന്നുപോയത്. പോസ്റ്റല്‍ വോട്ടുകളുടെ ഫലം വന്നുതുടങ്ങിയപ്പോള്‍ അല്‍പം പ്രതീക്ഷയര്‍പ്പിച്ചിരുന്നെങ്കിലും തുടര്‍ന്നുള്ള നിമിഷങ്ങള്‍ നിരാശയുടേതായിരുന്നു.


ഒടുവില്‍ കേരളത്തിലെ യു.ഡി.എഫിന്റെ മുന്നേറ്റത്തിന്റെ ഞെട്ടലില്‍ പ്രവര്‍ത്തകരോടൊപ്പം നേതാക്കളും നിരാശരായി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പത്തോടെ എ.കെ.ജി സെന്ററിലെത്തി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ എന്നിവരുമായി സംസാരിച്ചു.


വോട്ടെണ്ണലിന്റെ ട്രെന്‍ഡ് മനസിലാക്കിയ ശേഷം അദ്ദേഹം തിരിച്ചുപോയി.
രാവിലെ 8.30ന് എ. വിജയരാഘവന്‍ ടി.വിക്കു മുന്‍പില്‍ നിലയുറപ്പിച്ചിരുന്നു. നെഗറ്റീവ് ട്രെന്‍ഡ് തുടരുന്നതില്‍ അസ്വസ്ഥനായതിനെ തുടര്‍ന്ന് എ.കെ.ജി സെന്റര്‍ കെട്ടിടത്തിന്റെ മുകളിലേക്കു പോയ അദ്ദേഹം തിരിച്ചുവന്നത് ഒന്‍പതിന്. ആലപ്പുഴയിലും മാവേലിക്കരയിലും എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നുവെന്ന് കണ്ട് വിജയരാഘവന്‍ വീണ്ടും പ്രതീക്ഷയോടെ ഇരുന്നു.


കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരന്‍ ലീഡ് ചെയ്യുന്നു എന്നും ദേശീയ തലത്തില്‍ എന്‍.ഡി.എ മുന്നേറുന്നു എന്നും വാര്‍ത്ത വന്നതോടെ വിജയരാഘവന്‍ എഴുന്നേറ്റുപോയി. കുറച്ചു കഴിഞ്ഞ് സംസ്ഥാന സമിതി അംഗം സി.എസ് സുജാത എത്തി.
കേരളത്തിലെ 20 സീറ്റുകളിലും യു.ഡി.എഫ് ലീഡുചെയ്യുന്നെന്ന വാര്‍ത്ത കേട്ടതോടെ ടി.വിക്കു മുന്‍പിലിരുന്ന സുജാതയും എഴുന്നേറ്റു.
മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.കെ ശൈലജ, കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ എത്തിയെങ്കിലും പിണറായി വിജയനെ പോലെ താഴത്തെ നിലയില്‍ നിന്നും ലിഫ്റ്റ് വഴി നേരെ മുകളിലേക്കു പോയ ശേഷം അതുവഴി തന്നെ മടങ്ങുകയായിരുന്നു. ഇ.പി ജയരാജനൊഴികെ ആദ്യം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ആരും തയാറായില്ല. പ്രതീക്ഷകള്‍ പൂര്‍ണമായി അസ്തമിച്ചതോടെ ടി.വിക്കു മുന്‍പിലിരുന്ന പ്രവര്‍ത്തകര്‍ ഓരോരുത്തരായി നിരാശയോടെ മടങ്ങി. വൈകിട്ട് മൂന്നോടെയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  17 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  35 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  an hour ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  2 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  5 hours ago