HOME
DETAILS
MAL
സഊദിയിൽ വളരെ താഴ്ന്ന് കൊവിഡ് ബാധ; ഇന്ന് 593 രോഗ മുക്തി, 323 പുതിയ കേസുകൾ, 25 മരണം
backup
October 11 2020 | 12:10 PM
റിയാദ്: സഊദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 593 രോഗികൾ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 25 രോഗികൾ മരണപ്പെടുകയും 323 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്‌തിട്ടുണ്ട്. സഊദിയിൽ വൈറസ് ബാധ ഉയർന്നതിനു ശേഷമുള്ള ഏറ്റവും കുറവ് വൈറസ് ബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്
8,894 രോഗികളാണ് രാജ്യത്ത് നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 826 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,043 ആയും വൈറസ് ബാധിതർ 339,267 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 593 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 325,330 ആയും ഉയർന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."