കോഴ ജനം തള്ളി; രാഘവന് ഹാട്രിക്
കോഴിക്കോട്: തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉയര്‍ന്ന കോഴ ആരോപണത്തെ നിഷ്പ്രഭമാക്കി എം.കെ രാഘവന് ഹാട്രിക് ജയം. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇത്തവണ എം.കെ രാഘവന്‍ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തനിക്കെതിരേ ഉയര്‍ന്ന കോഴ ആരോപണം ഒരു ഹിന്ദി ചാനലാണ് പുറത്തുവിട്ടത്.
ഈ സംഭവത്തില്‍ എം.കെ രാഘവനും അദ്ദേഹത്തിനെതിരേ സി.പി.എമ്മും നല്‍കിയ കേസുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഇതിനിടെയാണ് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എം.കെ രാഘവന്‍ വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പോളിങ് ശതമാനം കൂടുതലായിരുന്നു ഇത്തവണ. വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതല്‍ എം.കെ രാഘവന്‍ വ്യക്തമായ ലീഡ് പുലര്‍ത്തിയിരുന്നു.
2009ല്‍ കന്നി മത്സരത്തില്‍ സി.പി.എമ്മിലെ പി.എ മുഹമ്മദ് റിയാസിനോട് 838 വോട്ടുകള്‍ക്കാണ് എം.കെ രാഘവന്‍ വിജയിച്ചത്. തുടര്‍ന്ന് 2014ലെ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എ. വിജയരാഘവനെ 16,883 വോട്ടിന് പരാജയപ്പെടുത്തി. ഇത്തവണ എ. പ്രദീപ്കുമാറിനെതിരേ എം.കെ രാഘവന്റെ ഭൂരിപക്ഷം 85,225 വോട്ടുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."