ആരിഫ് ആല്‍വി പാകിസ്താന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു
ഇസ്ലാമാബാദ്: പാകിസ്താന് പ്രസിഡന്റായി ആരിഫ് ആല്‍വി സത്യപ്രതിജ്ഞ ചെയ്തു. 13ാം പ്രസിഡന്റായുള്ള ആരിഫ് ആല്‍വിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ചീഫ് ജസ്റ്റിസ് സാഖിബ് നാസിര്‍ നേതൃത്വം നല്കി. ഇസ്ലാമാബാദിലെ പ്രസിഡന്റിന്റെ വസതിയായ ഐവാനേ സദറിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. പ്രസിഡന്റായിരുന്ന മംനൂന്‍ ഹുസൈന്റെ അഞ്ച് വര്‍ഷത്തെ കാലയളവ് ശനിയാഴ്ചയാണ് അവസാനിച്ചത്.
പ്രധാനമന്ത്രി ഇമ്രാന് ഖാന്, സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്വ, വിദേശ പ്രതിനിധികള്‍ എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.
പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയുടെ ഐസാസ് അഹസന്, പാകിസ്താന് മുസ്ലിം ലീഗ്-എനിന്റെ മൗലാന ഫാസില്‍ റഹ്മാന് എന്നിവരെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.
തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പി.ടി.ഐ) സ്ഥാപകാംഗവും ദന്തരോഗ വിദഗ്ധനുമായ ആരിപ് ആല്‍വി 2006 മുതല്‍ 2013 വരെ പി.ടി.ഐയുടെ ജന. സെക്രട്ടറിയുമായിരുന്നു. ജൂലൈ 25ന് നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കറാച്ചിയില്‍ നിന്നാണ് ഇദ്ദേഹം വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."