70ാം വാര്‍ഷികം ആഘോഷിച്ച് ഉത്തരകൊറിയ
പോങ്യാങ്: ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ഉയരുന്നതിനിടെ 70ാം വര്‍ഷികം ആഘോഷിച്ച് ഉത്തരകൊറിയ. ബാലിസ്റ്റ് മിസൈല്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക ആയുധങ്ങളുടെ പ്രദര്‍ശനമില്ലാതെയാണ് പോങ്യാങ്ങിലെ കിം രണ്ടാമന്‍-സങ് ചത്വരത്തില്‍ ഇന്നലെ സൈന്യത്തിന്റെ പരിശീലനം നടന്നത്.
പരേഡില്‍ പതിനായിരക്കണക്കിന് സൈനികരാണ് അണിനിരന്നത്. ഉ.കൊറിയന്‍ ഭരണാധികാരി കിംജോങ് ഉന്‍ പരേഡിന് സല്യൂട്ട് സ്വീകരിച്ചു. പരേഡിന് സാക്ഷ്യംവഹിക്കാന്‍ കിമ്മിനൊപ്പം ചൈനീസ് പോളിറ്റ് ബ്യൂറോ സ്റ്റാന്റിങ് കമ്മിറ്റിയിലെ ഏഴംഗങ്ങളില്‍ ഒരാളായ ലി സന്‍ഷു സന്നിഹിതനായി. കമ്മിന് സമീപത്തിരുന്നാണ് ഇദ്ദേഹം പരേഡ് വീക്ഷിച്ചത്.
റോക്കറ്റുകള്‍, ടാങ്കറുകള്‍ തുടങ്ങിയ ആയുധങ്ങള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു. എന്നാല്‍ യു.എസിലേക്ക് എത്താന്‍ സാധിക്കുന്ന ഹോസാങ്-14, 15 മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചില്ല.
സൈന്യത്തിന്റെ മികവ് പ്രകടപ്പിക്കാനായി അവധി ദിനങ്ങളിലും പുതിയ മിസൈല്‍ പരീക്ഷിക്കുമ്പോഴും ഉ.കൊറിയ സൈനിക പ്രദര്‍ശനം നടത്താറുണ്ട്. വാര്‍ഷകാഘോഷം സാക്ഷ്യംവഹിക്കാനായി ആയിരക്കണക്കിന് പൊതുജനങ്ങളും എത്തിയിരുന്നു. ശക്തമായ ഉഷ്ണത്തിനിടയിലും കിമ്മിന് ദീര്‍ഘായുസ് നേര്‍ന്നുകൊണ്ട് ജനങ്ങള്‍ തെരുവില്‍ പ്രകടനം നടത്തി.
പരേഡ് കാണാനെത്തിയ ജനങ്ങള്‍ക്ക് കിമ്മും ലിയും കൈകള്‍ വീശി ആശംസ അറിയിച്ചു. ഉ.കൊറിയക്കെതിരേ ഐക്യരാഷ്ട്രസഭയുടെ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും പ്രധാന പങ്കാളിയായുണ്ടായത് ചൈനയായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് 70ാം വാര്‍ഷികത്തില്‍ പങ്കെടുക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജിന്‍പിങ്ങിനെ സന്ദര്‍ശിക്കാനായി കിം മൂന്ന് തവണ ചൈന സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."