ബോംബിട്ട് തകര്‍ത്താലും യു.എസിന് മുന്നില്‍ തലകുനിക്കില്ല- നിലപാട് ശക്തമാക്കി ഇറാന്‍
ടെഹ്‌റാന്‍: യു.എസിനെതിരായ തങ്ങളുടെ നിലപാട് ഉറക്കെ പ്രഖ്യാപിച്ച് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി. രാജ്യത്തെ ബോംബിട്ട് തകര്‍ത്താലും അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയോ തങ്ങളുടെ ലക്ഷ്യത്തില്‍ നിന്ന് പിന്മാറുകോ ചെയ്യില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
'അവര്‍ ഞങ്ങളുടെ മണ്ണില്‍ ബോംബിട്ടാലും ഞങ്ങളുടെ കുട്ടികള്‍ രക്തസാക്ഷികളായാലും മുറിവേറ്റാലും പിടിച്ച് തടവിലിട്ടാലും രാജ്യത്തിന്റെ സ്വാതന്ത്ര്യം, അഭിമാനം എന്ന ലക്ഷ്യം ഉപേക്ഷിക്കില്ല.' എന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ദിവസങ്ങളായി തുടരുന്ന വാക്‌പോരിന്റെ തുടര്‍ച്ചയാണിത്.
മിഡില്‍ഈസ്റ്റില്‍ അസ്വസ്ഥതകള്‍ പുകയുന്ന സാഹചര്യത്തില്‍ ഇവിടേക്ക് കൂടുതല്‍ സൈന്യത്തെ അയക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വ്യാഴാഴ്ച പെന്റഗണ്‍ സ്ഥിരീകരിച്ചിരുന്നു.
കൂടുതല്‍ ട്രൂപ്പുകള്‍ വേണമെന്ന് കരുതുന്നില്ല എന്നാല്‍ അക്കാര്യം പരിഗണിക്കാന്‍ തയ്യാറാണെന്നായിരുന്നു റിപ്പോര്‍ട്ടിനെ കുറിച്ച ട്രംപിന്റെ പ്രതികരണം.
അടുത്തിടെയായി ട്രംപ് ഭരണകൂടം ഇറാനുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. ഇറാനിയന്‍ എണ്ണ കയറ്റുമതി തീര്‍ത്തും ഇല്ലാതാക്കാനും ഗള്‍ഫ് മേഖലയില്‍ യു.എസ് സൈന്യത്തിന്റെ സാന്നിധ്യം വര്‍ധിപ്പിക്കാനും യു.എസ് ശ്രമിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."