HOME
DETAILS
MAL
വ്യാപാരി വ്യവസായി ജില്ലാ സമ്മേളനം
backup
July 24 2016 | 21:07 PM
കൂത്തുപറമ്പ്: വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ റവന്യൂ കമ്മി കുറക്കാന്‍ ക്ഷേമപദ്ധതികളൊന്നും വെട്ടിക്കുറക്കാതെ റവന്യൂ വരുമാനം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു. സാധാരണക്കാരെ ബാധിക്കാത്ത വിധം നികുതി വര്‍ധിപ്പിക്കാതെയുള്ള നടപടികളാണ് ഉദ്ദേശിക്കുന്നത്. നികുതി വെട്ടിപ്പുകാരെ പിടികൂടാന്‍ സജീവമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ചാക്കോ മുല്ലപ്പള്ളി അധ്യക്ഷനായി.സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി സംസ്ഥാന കമ്മിറ്റി ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു, വി ഗോപിനാഥ്, പി വിജയന്, എ.ടി അബ്ദുല്ലക്കോയ, കെ.എം ലെനിന്, എസ് ദിനേശന്, എം.സുകുമാരന്‍, വി.പി.മൊയ്തു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."