'ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയെ പാര്‍ലമെന്റിലേക്കയക്കുന്നു'- പ്രഗ്യയുടെ ജയത്തെ വിമര്‍ശിച്ച് സ്വര ഭാസ്‌ക്കര്‍
ന്യൂഡല്‍ഹി: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി പ്രഗ്യാ സിങ് ഠാക്കൂറിന്റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഭീകരാക്രമണ കേസില്‍ ആരോപണ വിധേയയായ വ്യക്തി തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെയാണ് സ്വര ട്വീറ്റില്‍ വിമര്‍ശിച്ചത്.
'ഇന്ത്യയുടെ പുതിയ തുടക്കം! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ പാര്‍ലമെന്റിലേക്ക് അയയ്ക്കുന്നു. ഓഹോ ഇനി നമ്മളെങ്ങനെ പാകിസ്താനെ കുറ്റപ്പെടുത്തും?' എന്നാണ് സ്വരയുടെ ട്വീറ്റ്.
Yayyyeeeee for New beginnings #India ! First time we are sending a terror accused to Parliament ?????????????? Woohoooo! How to gloat over #Pakistan now??!??? ???? #LokSabhaElectionResults20
— Swara Bhasker (@ReallySwara) May 23, 2019
പാകിസ്താനില്‍ ഭീകരനായ ഹാഫിസ് സഈദിന്റെ പാര്‍ട്ടി 265 സ്ഥാനാര്‍ഥികളെ നിര്‍ത്തി. അവരിലൊരാള്‍ പോലും ജയിക്കില്ലെന്ന് പാകിസ്താനിലെ ജനങ്ങള്‍ ഉറപ്പു വരുത്തി. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭീകരാക്രമണപ്രതിയുടെ ജയം ഉറപ്പു വരുത്തുകയും അതില്‍ അഭിമാനിക്കുകയും ചെയ്തു- മറ്റൊരു ട്വീറ്റില്‍ സ്വര കുറിച്ചു.
In Pakistan, Terrorist Hafiz Saeed’s Party had fielded 265 Candidates. People of Pakistan ensured everyone Lost. People in India voted and ensured victory for Terror accused Pragya Thakur and are feeling proud about it.
— Joy (@Joydas) May 23, 2019
മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയാണ് പ്രഗ്യാ സിങ് ഠാക്കൂര്‍. ഭോപ്പാലില്‍ നിന്നും മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങിനെയാണ് പ്രഗ്യ പരാജയപ്പെടുത്തിയത്. 3.6 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് പ്രഗ്യയുടെ വിജയം. അധര്‍മ്മത്തിന് മേല്‍ ധര്‍മ്മത്തിന്റെ വിജയമാണിതെന്നായിരുന്നു വിജയിച്ച ശേഷം പ്രഗ്യ സിങിന്റെ പ്രതികരണം.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെ ദേശഭക്തനാണെന്നതുള്‍പെടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു പ്രഗ്യ സിങ്.ാവ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ ബി.ജെ.പി നേതൃത്വത്തിന് പ്രഗ്യയെ തള്ളിപ്പറയേണ്ടിവന്നു. പ്രഗ്യയുടേത് വ്യക്തിപരമായ പരാമര്‍ശമാണെന്നായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."