തൊടുപുഴ കെ.എസ്.ആര്.ടി.സി ടെര്‍മിനല്‍: ലേല നടപടികള്‍ തുടങ്ങി
തൊടുപുഴ :നഗരത്തിന്റെ തിലകക്കുറിയായി മാറുന്ന കെ.എസ്.ആര്.ടി.സി ആധുനിക ബസ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ മുന്നോടിയായി ഷോപ്പിങ്ങ് കോംപ്ലക്സിന്റെ ലേല ടെണ്ടര്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചു.
ഈ മാസം 18ന് നടക്കുന്ന ലേലത്തില്‍ 29 കടമുറികളും നാല് ഓഫിസ് മുറികളും പലിശ രഹിത സുരക്ഷിത നിക്ഷേപ വ്യവസ്ഥയില്‍ ലേലം ചെയ്തു നല്‍കും. സ്ക്വയര്‍ ഫീറ്റിന് 25 രൂപ മുതല്‍ 35 രൂപ വരെയാണ് വാടക നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 15 വരെ തൊടുപുഴ കെ.എസ്.ആര്.ടി.സി ഓഫിസില്‍ നിന്നും 2,100 രൂപ നിരക്കില്‍ ടെണ്ടര്‍ ഫാറം ലഭ്യമാക്കും.50,000 രൂപ നിരതദ്രവ്യമായി അടക്കുന്നവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. നിരവധി ദീര്‍ഘദൂര ബസുകള്‍ കടന്നുപോകുന്നതിനാല്‍ നിക്ഷേപകര്‍ക്ക് വന്‍ സാധ്യതകളാണ് ഇതുമൂലം ലഭിക്കുക എന്ന് ഡിസ്ട്രിക്റ്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."