ഇന്ധനവിലക്കയറ്റം: ഹര്‍ത്താല്‍ തുടങ്ങി; ഇന്ന് ഭാരത് ബന്ദും
തിരുവവന്തപുരം: ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണിക്ക് തുടങ്ങിയ ഹര്‍ത്താല്‍ വൈകിട്ട് ആറ് വരെയാണ്. പ്രളയ ബാധിത പ്രദേശങ്ങളിലെ ജനങ്ങളുടെ സാധാരണ ജീവിതത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും തടസമുണ്ടാക്കില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വാഹനങ്ങളെയും വിവാഹം, ആശുപത്രി, എയര്‍ പോര്‍ട്ട്, വിദേശ ടൂറിസ്റ്റുകള്‍, പാല്, പത്രം തുടങ്ങിയവയേയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.
ഇന്ന് ഭാരത് ബന്ദും
കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പ്രഖ്യാപിച്ച ഭാരത് ബന്ദ് ഇന്ന്. ശിവസേനയും പ്രതിപക്ഷ പാര്‍ട്ടികളും കോണ്‍ഗ്രസ് ബന്ദിനെ പിന്തുണക്കും. ഇന്ധന വില കുറക്കുന്നതിനാവശ്യമായ കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് ആവശ്യം.
ഇന്ധനവില എക്കാലത്തെയും റെക്കോര്‍ഡുകള്‍ ഭേദിച്ച സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും തീരുമാനിച്ചത്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് കോണ്‍ഗ്രസിന്റേതെങ്കില്‍ ആറ് മുതല്‍ ആറ് വരെയാണ് ഇടത് പാര്‍ട്ടികളുടെ ബന്ദ്. പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങളും ധര്‍ണയും നിശ്ചയിച്ചിട്ടുണ്ട്. വാഹനങ്ങള്‍ തടയില്ല.
ഇന്ധനവില കുറക്കുന്നതിന് കേന്ദ്ര ഇടപെടല്‍ ഉടന്‍ വേണം, നിലവില്‍ പെട്രോളിന് 19.48 രൂപയും ഡീസലിന് 15.33 രൂപയും എക്സൈസ് നികുതിയായി ഈടാക്കുന്നത് കുറക്കണം, ഇന്ധന വില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരണം തുടങ്ങിയവയാണ് കോണ്‍ഗ്രസിന്റെ ആവശ്യങ്ങള്‍. ഡോളര്‍ കരുത്താര്‍ജിച്ചതും ഒപെക് രാജ്യങ്ങള്‍ ഉല്പാദനം കൂട്ടാത്തതുമാണ് ഇന്ധന വില വര്‍ധനക്ക് കാരണമെന്നും ഒന്നും ചെയ്യാനാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്.
അതിനിടെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപമിനെ വീട്ടു തടങ്കലിലാക്കി. ഹര്‍ത്താല്‍ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്ക്ക പാര്‍ട്ടി ഉത്തരവാദിയായിരിക്കുമെന്ന് സര്‍ക്കാര്‍ നോട്ടിസ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."