ഒറ്റക്ക് കഴിഞ്ഞ വയോധികക്ക് രക്ഷകരായി ജനമൈത്രി പൊലിസ്
മട്ടാഞ്ചേരി: ആരോരുമില്ലാതെ ഭക്ഷണം കഴിക്കാതെ ഒറ്റക്ക് കഴിഞ്ഞിരുന്ന വയോധികക്ക് ജനമൈത്രി പൊലിസ് രക്ഷകരായി.മൂലങ്കുഴി ചിറയത്ത് വീട്ടില്‍ പൊന്നന്റെ ഭാര്യ എഴുപതുകാരി ഇമ്പവല്ലിയെയാണ് തോപ്പുംപടി ജനമൈത്രി പൊലിസ് എസ്.ഐ.സി.ബിനുവിന്റെ നേതൃത്വത്തില്‍ കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവ് പൊന്നന് മരിച്ച മനോവിഷമത്തിലായിരുന്ന ഇമ്പവല്ലി പ്രായാധിക്യത്താല്‍ അവശയായിരുന്നു.തുടര്‍ന്ന് നാട്ടുകാര്‍ പൊലിസിനെ അറിയിക്കുകയായിരുന്നു.മാനസിക പ്രശ്നങ്ങളുള്ള ഇമ്പവല്ലിയുടെ ഭര്‍ത്താവ് പൊന്നന് ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഇവര്‍ക്ക് മക്കളുമില്ല.അയല്‍വാസികള്‍ ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ കഴിക്കാത്ത അവസ്ഥയായിരുന്നു.കരുവേലിപ്പടി സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന ഇവര്‍ ഇപ്പോള്‍ സുഖം പ്രാപിച്ചു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."