HOME
DETAILS

നജ്‌റാന്‍ വിമാനത്താവളത്തിന് നേരെ വീണ്ടും സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍

  
backup
May 24 2019 | 11:05 AM

attack-against-saudi-by-hoothy

 

റിയാദ്: സഊദി അതിര്‍ത്തി പ്രദേശമായ നജ്‌റാന് നേരെ വീണ്ടും ഹൂതികളുടെ ആക്രമണ ശ്രമം. നജ്‌റാന്‍ വിമാനത്താവളം ലക്ഷ്യമാക്കിയ ഹൂതി ഡ്രോണുകള്‍ സഊദി പ്രതിരോധ സേന തകര്‍ത്തതായി സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന വ്യക്തമാക്കി. ആക്രമണ ലക്ഷ്യം സേന കണ്ടെത്തി നശിപിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. വ്യാഴാഴ്ച്ച ഉച്ചക്ക് ശേഷമാണു വന്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ വിമാനത്താവളം ലക്ഷ്യമാക്കിയെത്തിയത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ യമനിലെ വിമത വിഭാഗമായ ഇറാന്‍ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഹൂതികളാണെന്നും അറബ് സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

വ്യാഴ്ചയാഴ്ച ഉച്ചക്ക് ശേഷം 1:45 ഓടെയാണ് വിമാനത്താവളത്തിനു നേരെ സ്‌ഫോടന ശ്രമം ഉണ്ടായത്. ഉഗ്ര സ്‌ഫോടക ശേഷിയുള്ള ലാദന്‍ ഡ്രോണ്‍ ആണ് സ്വദേശികളും വിദേശികളുമടക്കം ആയിരക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന മേഖലയിലെ വിമാനത്താവളതിനെതിരെ സ്‌ഫോടനത്തിനായി ഹൂതികള്‍ ഉപയോഗിച്ചതിന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹൂതികള്‍ മനഃപൂര്‍വ്വം ജനവാസ കേന്ദ്രങ്ങളും പ്രമുഖ കേന്ദ്രങ്ങളും ലക്ഷ്യമിടുകയാണെന്നും അല്‍ മാലികി വ്യക്തമാക്കി. എന്നാല്‍, കടുത്ത തിരിച്ചടി തങ്ങള്‍ നടത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ച് കനത്ത തിരിച്ചടിയായിരിക്കും സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഒരാഴ്ച്ചക്കിടെ നജ്‌റാനിനു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണ ശ്രമമാണിത്. എണ്ണക്കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് തൊട്ടടുത്ത ദിവസം സഊദി അരാംകോ എണ്ണ പമ്പിങ് കേന്ദ്രങ്ങള്‍ക്ക് നേരെ നടന്ന ആക്രമങ്ങള്‍ക്ക് ശേഷം മക്കയേയും, ജിദ്ദയെയും ലക്ഷ്യമാക്കി മിസൈല്‍ ആക്രമണങ്ങളും കഴഞ്ഞയാഴ്ചയാണ് നടന്നത്. തുടര്‍ച്ചയായ ആക്രമണം സഊദിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. സഊദിയിലെയും യു എ യിലെയും മുന്നൂറ് കേന്ദ്രങ്ങള്‍ക്ക് നേരെ തങ്ങള്‍ ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നു ഹൂതികള്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago