മാലിന്യം നീക്കം-ടെണ്ടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല
കൊച്ചി : കൊച്ചിന് നഗരസഭയിലെ മാലിന്യം നീക്കം ചെയ്യാനുള്ള ടെണ്ടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ടെണ്ടറിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി ഹരജിക്കാരന് നല്കിയ നിവേദനം രണ്ടാഴ്ചയ്ക്കുള്ളില്‍ കോര്പ്പറേഷന് അധികൃതര്‍ പരിഗണിച്ച് തീര്‍പ്പാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
മാലിന്യ നീക്കത്തിനു ടെണ്ടര്‍ വിളിച്ച ശേഷം പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യല്‍, ജൈവ മാലിന്യം നീക്കം ചെയ്യല്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി മാലിന്യ നീക്കത്തെ തിരിച്ച കോര്പ്പറേഷന് അധികൃതര്‍ ഓരോ വിഭാഗത്തിലും കുറഞ്ഞ തുക രേഖപ്പെടുത്തിയവര്‍ക്ക് ടെണ്ടര്‍ നല്‍കാനും തീരുമാനിച്ചു. ഇതു നിയമ വിരുദ്ധമാണെന്നും മാലിന്യ നീക്കം ഒന്നിച്ചു ടെണ്ടര്‍ നല്‍കണമെന്നും കാണിച്ച് കൊച്ചി കോര്‍പ്പറേഷനിലെ മാലിന്യ നീക്കം കരാറുകാരനായിരുന്ന സക്കീര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."